For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആവോക്കാഡോ ടോസ്റ്റ് തയ്യാറാക്കാം: തൂങ്ങിക്കിടക്കും കുടവയറൊതുക്കാം

|

ആവോക്കാഡോ എന്നത് പലപ്പോഴും നമ്മുടെ ഭക്ഷണത്തില്‍ അധികം ചേരാത്ത ഒന്നാണ്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരിക്കലും ഒഴിവാക്കാന്‍ സാധിക്കാത്ത പഴങ്ങളില്‍ ഒന്ന് തന്നെയാണ് ആവോക്കാഡോ. അത്രയധികം ഗുണങ്ങളാണ് നിങ്ങള്‍ക്ക് ആവോക്കാഡോ നല്‍കുന്നത്. ഇതിലുള്ള ഗുണങ്ങള്‍ എപ്പോഴും മികച്ചതാണ് എന്നത് തന്നെയാണ് വില കൂടുതലെങ്കിലും ഈ പഴത്തെ നമ്മളിലേക്ക് എത്തിക്കുന്നത്. തനിയേ ജ്യൂസ് ആക്കി കഴിക്കുന്നതിനും സാലഡിനും ഷേക്ക് ആക്കുന്നതിനും എല്ലാം ആവോക്കാഡോ മികച്ചത് തന്നെയാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമായി നമുക്ക് ഒരു ആവോക്കാഡോ ടോസ്റ്റ് ആക്കിയാലോ?

Healthy Avocado Toast

വിദേശ രാജ്യങ്ങളിലെല്ലാം വളരെയധികം ജനപ്രിയമായ ഒരു ബ്രേക്ക്ഫാസ്റ്റ് ആണ് ആവോക്കാഡോ ടോസ്റ്റ്. ഇത് നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ചെയ്യുന്നതിനും സാധിക്കുന്നു. ഈ ആവോക്കാഡോ ടോസ്റ്റ് നിങ്ങളില്‍ എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു, എങ്ങനെ തയ്യാറാക്കണം എന്നുള്ളതിനെക്കുറിച്ച് കൂടുതല്‍ വിശദമായി അറിയാന്‍ ലേഖനം സഹായിക്കുന്നു. വെറും അഞ്ച് മിനിറ്റ് മാത്രം എടുത്ത് തയ്യാറാക്കാവുന്ന ഒന്നാണ് ആവോക്കാഡോ ടോസ്റ്റ് എന്നതാണ് സത്യം.

ആവശ്യമുള്ള ചേരുവകള്‍

ആവോക്കാഡോ 1
ഗോതമ്പ് ബ്രെഡ്
ഒലീവ് ഓയില്‍
ചില്ലിഫ്‌ളേക്‌സ് അല്‍പം
വിര്‍ജിന്‍ ഒലീവ് ഓയില്‍

Healthy Avocado Toast

തയ്യാറാക്കുന്ന വിധം

ആവോക്കാഡോ എടുത്ത് അതിന്റെ കുരു കളഞ്ഞ് അതില്‍ നിന്ന് പഴത്തെ സ്പൂണ്‍ ഉപയോഗിച്ച് പുറത്തേക്കെടുക്കുക. ശേഷം അതിലേക്ക് നാരങ്ങ നീര് ഒഴിച്ച് നല്ലതുപോലെ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ചില്ലി ഫ്‌ളേക്‌സ്, ഉപ്പ്, കുരുമുളക് പൊടി എന്നിവ മിക്‌സ് ചെയ്യാവുന്നതാണ്. പിന്നീട് ടോസ്റ്റ് ചെയ്യാനായി നിങ്ങള്‍ മാറ്റി വെച്ചിരിക്കുന്ന ഒരു കഷ്ണം ബ്രെഡ് എടുക്കുക. അതിന് മുകളില്‍ അല്‍പം ഒലീവ് ഓയില്‍ പുരട്ടുക, പിന്നീട് നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ആവോക്കാഡോ പേസ്റ്റ് പരത്തുക. നിങ്ങളുടെ ആവോക്കാഡോ ടോസ്റ്റ് റെഡി. ഇത് നിങ്ങള്‍ക്ക് ബ്രെക്ക് ഫാസ്റ്റിന് കഴിക്കാന്‍ ഏറ്റവും അനുയോജ്യമാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അമിതമായി വിശപ്പിനെ ബാധിക്കുകയും ഇല്ല. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നോക്കാം.

അമിത വണ്ണത്തെ കുറക്കുന്നു

Healthy Avocado Toast

അമിത വണ്ണം എന്ന പ്രശ്‌നം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് എന്തുകൊണ്ടും അനുയോജ്യമാണ് ആവോക്കാഡോ ടോസ്റ്റ്. കാരണം ഇതിലുള്ള നല്ല കൊഴുപ്പ് നിങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും കുറഞ്ഞ കലോറി അമിതവണ്ണത്തില്‍ നിന്ന് നിങ്ങളെ തടയുകയും ചെയ്യുന്നു. അമിതവണ്ണമെന്ന പ്രതിസന്ധിയെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും ഫൈബറിന്റെ കലവറയായതിനാലും നിങ്ങള്‍ക്ക് സംശയിക്കാതെ ദിവസവും എന്ന തോതില്‍ തന്നെ ഭക്ഷണത്തില്‍ ആവോക്കാഡോ ടോസ്റ്റ് ഉള്‍പ്പെടുത്താം.

മലബന്ധത്തെ പ്രതിരോധിക്കുന്നു

ഫൈബറിന്റെ കലവറയായതിനാല്‍ ദഹന പ്രശ്‌നങ്ങള്‍ മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ എന്നിവക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ആവോക്കാഡോ ടോസ്റ്റ്. ഇത് വിശപ്പിനെ നിയന്ത്രിക്കുന്നതിനും അമിതവിശപ്പില്‍ നിന്ന് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിനുണ്ടാവുന്ന വെല്ലുവിളികളില്‍ നിന്നെല്ലാം പരിഹാരം കണ്ട് ദഹനാരോഗ്യത്തെ സംരക്ഷിക്കുന്നതിനും മികച്ചതാണ് ആവോക്കാഡോ ടോസ്റ്റ്.

Healthy Avocado Toast

കൊളസ്‌ട്രോള്‍ കുറക്കുന്നു

ശരീരത്തില്‍ ഏറ്റവും അപകടകരമായി മാറുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളിലേക്കും പക്ഷാഘാതത്തിലേക്കും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന അപകടങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. അതിനെയെല്ലാം നിയന്ത്രിക്കുന്നതിനും ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ആവോക്കാഡോ. അതിരാവിലെ തന്നെ ബ്രേക്ക്ഫാസ്റ്റ് ആയി ആവോക്കാഡോ ടോസ്റ്റ് കഴിക്കുമ്പോള്‍ അത് കൊളസ്‌ട്രോള്‍ എന്ന വില്ലനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ഇ, സി, കെ എന്നിവ കൊണ്ടെല്ലാം സമ്പുഷ്ടമാണ് ആവോക്കാഡോ.

most read: തേങ്ങാ-തൈര് ചട്‌നി: കിടിലന്‍ സ്വാദില്‍ തയ്യാറാക്കാം

രോഗത്തിന്റെ മൂലകാരണം കണ്ടെത്തി നശിപ്പിക്കാന്‍ ഈ സൂപ്പ് മികച്ചത്‌രോഗത്തിന്റെ മൂലകാരണം കണ്ടെത്തി നശിപ്പിക്കാന്‍ ഈ സൂപ്പ് മികച്ചത്‌

English summary

Healthy Avocado Toast Recipe In Malayalam

Here in this article we are sharing a healthy avocado toast recipe in malayalam. Take a look.
Story first published: Tuesday, November 29, 2022, 20:55 [IST]
X
Desktop Bottom Promotion