For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ട ദോശ തയ്യാറാക്കാം

|

ദോശയ്ക്കു രുചിവൈവിധ്യങ്ങള്‍ പലതാണ്. പല രീതിയിലും പല ചേരുവകളുപയോഗിച്ചും ദോശയുണ്ടാക്കാം.

ഒരു നോണ്‍ വെജിറ്റേറിയന്‍ ദോശയുണ്ടാക്കുന്ന രീതിയാണ് ഇവിടെ പറയുന്നത്. കടലമാവ്, മുട്ട എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മുട്ട ദോശ.

മുട്ട ദോശ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Egg dosa

മുട്ട-2
കടലമാവ്-1 കപ്പ്
സവാള-1
തക്കാളി-1
പച്ചമുളക്-2
കുരുമുളകുപൊടി-അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
ഉപ്പ്
മല്ലിയില
എണ്ണ

സവാള, തക്കാളി, പച്ചമുളക് എന്നിവ ചെറുതായി നുറുക്കുക.

ഒരു ബൗളില്‍ കടലമാവെടുക്കുക. ഇതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിയ്ക്കുക. നല്ലപോലെ ഇളക്കുക.

പിന്നീട് എണ്ണയൊഴികെ ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. വേണമെങ്കില്‍ അല്‍പം വെള്ളവും ചേര്‍ക്കാം. മിശ്രിതം കട്ട പിടിയ്ക്കാതെ നല്ല മാര്‍ദവത്തിലാകണം.

ഒരു പാന്‍ ചൂടാക്കി അല്‍പം എണ്ണയൊഴിയ്ക്കുക. ഇത് നല്ലപോലെ ചൂടായിക്കഴിയുമ്പോള്‍ മുട്ട മിശ്രിതം ഇതിലേയ്‌ക്കൊഴിച്ചു പാന്‍ വട്ടത്തില്‍ ചുറ്റിച്ചു പരത്തുക.

ഇരുഭാഗവും നല്ലപോലെ വെന്തു കഴിയുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിയ്ക്കാം.

English summary

Egg Dosa Recipe

This morning we share with you a yummy vegetarian breakfast recipe - egg besan dosa. Make sure you try it!
X
Desktop Bottom Promotion