പത്തിരി തയ്യാറാക്കാന്‍ അറിയില്ലേ, ഇതാ

Posted By:
Subscribe to Boldsky

മലബാര്‍ ഭാഗത്തെ പ്രശസ്ത വിഭവമാണ് പത്തിരി. പ്രത്യേകിച്ച് മുസ്ലീം സമുദായക്കാര്‍ക്കിടയില്‍. പെരുന്നാളുകള്‍ക്കും മറ്റും പ്രധാനപ്പെട്ട കോമ്പിനേഷനാണ് പത്തിരിയും ഇറച്ചിയും.

കേരളത്തിന്റെ തനതായ ഭക്ഷ്യവിഭവമാണെങ്കിലും കേരളത്തില്‍ തന്ന മധ്യതിരുവിതാംകൂറിലും തെക്കോട്ടുമെല്ലാം ഇതുണ്ടാക്കാന്‍ അറിയാത്തവര്‍ ധാരാളം.

പത്തിരി എങ്ങനെ തയ്യാറാക്കാമെന്നറിയൂ,

വറുത്ത അരിപ്പൊടി-4 കപ്പ്

നെയ്യ്-2 ടേബിള്‍ സ്പൂണ്‍

ഉപ്പ്

വെള്ളം

ഒരു പാത്രത്തില്‍ ഒരു കപ്പു വെള്ളമെടുത്തു തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് നെയ്യ്, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം.

ഇതിലേയ്ക്ക് അരിപ്പൊടി ചേര്‍ത്തു നല്ലപോലെ ഇളക്കുക. ഇത് അടയ്ക്കുള്ള മാവിന്റെ പരുവമാകുന്നതു വരെ ഇളക്കണം. വെള്ളം വറ്റിയാല്‍ വാങ്ങി വയ്ക്കുക.

ചൂടാറിയ ശേഷം ഇതു പതുക്കെ കൈ കൊണ്ട് ചെറിയ ഉരുളകളാക്കി ചപ്പാത്തിയ്ക്കു പരത്തും പോലെ പരത്തിയെടുക്കാം. മാവ് ഒട്ടിപ്പിടിയ്ക്കാതിരിയ്ക്കാന്‍ അരിപ്പൊടിയില്‍ ഇതു മുക്കി പരത്താം.

ഒരു തവ ചൂടാക്കി ഇത് ഇരുവശവും മറിച്ചിട്ടു വേവിച്ചെടുക്കാം. പത്തിരി തയ്യാര്‍.സ്‌നാക്‌സായി ഹാഷ് ബ്രൗണ്‍

Pathiri

എരിവുള്ള ഇറച്ചിക്കറി കൂട്ടി കഴിച്ചു നോക്കൂ,

English summary

Easy Pathiri Recipe

Pathiri recipe is very popular in Kerala. Pathiri is a Kerala recipe. Making Pathiri is quite easy. It is called ari pathiri or malabar pathiri. Read on.
Story first published: Saturday, November 29, 2014, 12:10 [IST]
Subscribe Newsletter