Just In
- 43 min ago
ഫെബ്രുവരി സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും (അശ്വതി-രേവതി) കൈവരും മഹാഭാഗ്യം
- 1 hr ago
ഇഷ്ട പങ്കാളിയെ ആകര്‍ഷിച്ച് പ്രണയസാഫല്യം നേടാം: ഈ ദൈവങ്ങളെ ആരാധിച്ചാല്‍ ഫലം ഉറപ്പ്
- 2 hrs ago
ശനി ഉദയം 2023: കരിയര്‍, സമ്പത്ത്, വിവാഹം, കുടുംബം അതിഗംഭീര നേട്ടങ്ങള്‍ 3 രാശിക്ക്
- 3 hrs ago
ഉറക്കം കുറഞ്ഞാല്‍ ശരീരം പണിമുടക്കും; ഉറക്കം കളയുന്ന ഈ 9 ഭക്ഷണം രാത്രി കഴിക്കരുത്
Don't Miss
- News
സാമ്പത്തിക സർവേ: രാജ്യത്തിന്റെ ജിഡിപി നിരക്ക് 6-6.8 ശതമാനമായി കുറയും, എങ്കിലും പ്രതീക്ഷ
- Finance
2023-24 ൽ ജിഡിപി വളർച്ച കുറയും; 6- 6.8 ശതമാനമാകുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്
- Movies
ദുൽഖറിന്റെ പോക്ക് ഇപ്പോൾ വേറെ ലെവൽ അല്ലേ, അതിന് പിന്നിലെ കാരണം അതാവും!, എന്റെ ഇൻസ്പിരേഷനാണ്: പെപ്പെ
- Automobiles
കീശയ്ക്ക് ആശ്വാസമായി മാരുതി; ഗ്രാൻഡ് വിറ്റാര CNG ഡീലർഷിപ്പുകളിൽ
- Technology
ദിവസവും 2.5 ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും; അറിയാം ഈ ജിയോ പ്ലാനുകളെക്കുറിച്ച് | Jio
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
- Sports
സഞ്ജുവിന്റെ ബാറ്റിങില്‍ വീക്ക്നെസുണ്ടോ? ബാറ്റിങ് സ്റ്റൈലിനെ കുറിച്ച് എല്ലാമറിയാം
തടി കുറക്കാന്‍ ആദ്യം തേടുന്നത് ഓട്സ്: ഇങ്ങനെ കഴിച്ചാല്‍ കുറയും
ഓട്സ് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇത് എങ്ങനെ കൃത്യമായി തയ്യാറാക്കണം എന്നതിന്റെ കാര്യത്തില്‍ ഇപ്പോഴും പലര്‍ക്കും കണ്‍ഫ്യൂഷനാണ്. എന്നാല്‍ നല്ല കിടിലന്‍ ടേസ്റ്റില്‍ ആരോഗ്യഗുണങ്ങള്‍ ഒട്ടും തന്നെ ചോര്‍ന്ന് പോവാതെ നമുക്ക് ഓട്സ് തയ്യാറാക്കാം. പ്രത്യേകിച്ച് ഓവര്‍നൈറ്റ് ഓട്സ്.
ഓവര്‍നൈറ്റ് ഓട്സ് നമുക്ക് എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും വളരെ രുചികരവും പോഷകപ്രദവുമാണ്. നിങ്ങള്‍ ദിനവും കഴിക്കണമെങ്കിലും ഇത് മികച്ചത് തന്നെയാണ്. കാരണം ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരഭാരം കുറയുന്നു. എങ്ങനെ ഓവര്‍നൈറ്റ് ഓട്സ് തയ്യാറാക്കാം എന്നും എന്തൊക്കെയാണ് ഗുണങ്ങള്‍ എന്നും നോക്കാം.
തടി കുറക്കാന്‍ ആദ്യം ആളുകള്‍ ആവശ്യപ്പെടുന്നത് ഓട്സ് ആണ്. എന്നാല്‍ ഓട്സ് എങ്ങനെ നല്ല സൂപ്പര്‍ ടേസ്റ്റില്‍ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. അതിലുപരി ഇതെങ്ങനെ ആരോഗ്യം നല്കുന്നു എന്നതും നമുക്ക് നോക്കാം. ഓട്സിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ ധാന്യങ്ങള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ഓട്സ്. ഇത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ഹൃദയത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഓട്സില്‍ ചില ചേരുവകള്‍ ചേരുന്നതോടെ അത് നിങ്ങളുടെ ആരോഗ്യത്തിന് ഇരട്ടി ഫലം നല്കുന്നു. കൂടുതല്‍ അറിയാം.
തയ്യാറാക്കാന്‍
ഓട്സ് തയ്യാറാക്കാന്‍ നമുക്ക് എന്തൊക്കെയാണ് വേണ്ടത് എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.
ഓട്സ്
-
ഒരു
കപ്പ്
ചിയ
സീഡ്സ്
-
2
ടീസ്പൂണ്‍
തേന്‍
-
രണ്ട്
സ്പൂണ്‍
പഴങ്ങള്‍
-
ആപ്പിള്‍,
മുന്തിരി,
പഴം,
എന്നിവയെല്ലാം
ഉപയോഗിക്കാം.
ഡ്രൈഫ്രൂട്സ്,
നട്സ്
ഈന്തപ്പഴം
തയ്യാറാക്കേണ്ടത്
ആദ്യം അല്പം ഓട്സ് എടുത്ത് അതിലേക്ക് നല്ല ശുദ്ധമായ വെള്ളം ഒഴിക്കുക. വെള്ളം ഒഴിച്ച ശേഷം ഇതിലേക്ക് തേനും അല്പം ചിയസീഡ്സും ചേര്‍ക്കാം. പിന്നീട് നിങ്ങള്‍ക്ക് വേണമെങ്കില്‍ ഈന്തപ്പഴം ചേര്‍ക്കാവുന്നതാണ്. ഇവയെല്ലാം നല്ലതുപോലെ ചേര്‍ത്തതിന് ശേഷം ഇത് ഇളക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. പിന്നീട് അടുത്ത ദിവസം രാവിലെ എടുത്ത് ഇതിലേക്ക് ഫ്രൂട്സ് നമുക്ക് ആവശ്യമുള്ളത് മുറിച്ച് ചേര്‍ത്ത് ഇളക്കി കഴിക്കാവുന്നതാണ്. പഞ്ചസാര ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിന് പകരം നിങ്ങള്‍ക്ക് തേന്‍ ഉപയോഗിക്കാവുന്നതാണ്. വേണമെങ്കില്‍ ഡ്രൈഫ്രൂട്സും നട്സും ചേര്‍ക്കാം. ഇതെല്ലാം തലേദിവസം ചേര്‍ത്ത് വെക്കണം. പഴങ്ങള്‍ മാത്രമേ അടുത്ത ദിവസം രാവിലെ ചേര്‍ക്കാന്‍ പാടുകയുള്ളൂ. ഇത് നിങ്ങള്‍ക്ക് രുചികരവും ആരോഗ്യകരവുമായ ഒരു ബ്രേക്ക്ഫാസ്റ്റ് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ആരോഗ്യഗുണങ്ങള്‍
ഓട്സ് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് നമുക്കറിയാം. ഇതിലൂടെ നമ്മുടെ അമിതവണ്ണവും കുറയുന്നു എന്നതാണ് സത്യം. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളില്‍ നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് നിങ്ങളുടെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ കുറക്കുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളേയും പ്രതിരോധിക്കുന്നതിനും ഓട്സ് സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ കൊളസ്ട്രോള്‍ കുറക്കുന്നതിനും ഓട്സ് വിഭവം നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇതിലൂടെ നിങ്ങള്‍ക്ക് മലബന്ധം, ദഹന പ്രശ്നങ്ങള്‍ എന്നിവയെ എല്ലാം ഇല്ലാതാക്കാം.
പ്രമേഹം
തോറ്റു
പോവും
ഈ
സൂപ്പിന്
മുന്നില്‍:
സ്ഥിരമായി
കഴിച്ചാല്‍
ഗുണം
ശ്വാസകോശം
സ്ട്രോംങ്
ആക്കും
ബ്രോക്കോളി
ബദാം
സൂപ്പ്