Just In
- 1 hr ago നിസ്സാര കാര്യങ്ങളില്‍ മുന്നില്‍ തടസ്സം, ശത്രുക്കള്‍ കൂടും; ഇന്നത്തെ രാശിഫലം
- 6 hrs ago വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- 7 hrs ago പുതിയ ഭൂമിയാകുമോ എന്‍സിലാഡസ്? ശനിയുടെ ഈ ചന്ദ്രനില്‍ ജീവന് വേണ്ട എല്ലാ ചേരുവകളും
- 8 hrs ago ഭാഗ്യക്കൊടിമുടിയേറും; വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷ്മി നാരായണ യോഗവും ബുധാദിത്യ യോഗവും ഒന്നിച്ച്
Don't Miss
- News വയനാട്ടില്‍ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്: രാഹുലിനെതിരെ വിമര്‍ശനം കടുപ്പിച്ച് എല്‍ഡിഎഫ്
- Movies റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഹോട്ടല്‍ രുചിയില്‍ കിടിലനൊരു മസാലദോശ തയ്യാറാക്കാം
മസാല ദോശ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. പലരും ഹോട്ടലുകളില്‍ ചെന്നാല്‍ ഒരു പക്ഷേ ആദ്യം ആവശ്യപ്പെടുന്നത് മസാല ദോശ തന്നെയായിരിക്കും. പക്ഷേ പലപ്പോഴും ഇതേ ഹോട്ടല്‍ രുചിയില്‍ വീട്ടില്‍ മസാല ദോശ പരീക്ഷിക്കാം എന്ന് വിചാരിക്കുമ്പോള്‍ ആ ശ്രമം പാളിപ്പോവുന്നതിനും സാധ്യതയുണ്ട്. എപ്പോഴെങ്കിലും ചിന്തിച്ചിട്ടില്ലേ എങ്ങനെ ഹോട്ടലില്‍ ഇത്ര ടേസ്റ്റോടെ മസാല ദോശ ഉണ്ടാക്കുന്നു എന്നുള്ളത്. അതിന് പിന്നില്‍ അവര്‍ എന്ത് ട്രിക്കാണ് പരീക്ഷിക്കുന്നത് എന്നുള്ളത്. എന്നാല്‍ ഇനി നമുക്കും വീട്ടില്‍ ഹോട്ടല്‍ രുചിയില്‍ നല്ല ക്രിസ്പി മസാല ദോശ തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാവുന്നതാണ്.
15 മിനിറ്റില്‍ തയ്യാറാക്കാം സ്വാദിഷ്ഠമായ കായ്പ്പോള
ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി
-
മുക്കാല്‍കപ്പ്
ഉലുവ
-
ഒരു
നുള്ള്
ഉഴുന്ന്
-
അരക്കപ്പ്
റവ-
അരക്കപ്പ്
കാരറ്റ്
-
അരക്കപ്പ്
ഉരുളക്കിഴങ്ങ്
-
മൂന്നെണ്ണം
ഇഞ്ചി
-
അരക്കഷ്ണം
ഉള്ളി
-
3
എണ്ണം
പച്ചമുളക്
-
3
എണ്ണം
കറിവേപ്പില-
ആവശ്യത്തിന്
തക്കാളി-
2
എണ്ണം
മഞ്ഞള്‍പ്പൊടി
-
കാല്
ടീസ്പൂണ്‍
ഉപ്പ്-
പാകത്തിന്
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും ഉലുവയും നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. ഇതോടൊപ്പം റവയും കുതിര്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് നല്ലതുപോലെ അരച്ചെടുത്ത് കുറച്ച് സമയം പുളിക്കുന്നതിന് വേണ്ടി വെക്കുക. അതിന് ശേഷം ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ നല്ലതുപോലെ വേവിച്ചെടുക്കുക. ഇത് വേവിച്ചെടുത്ത് നല്ലതുപോലെ ഉടച്ചെടുക്കുക. അതിന് ശേഷം ഉള്ളിയും പച്ചമുളകും തക്കാളിയും ചെറുതായി അരിഞ്ഞെടുക്കുക.
വേറൊരു പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ഉള്ളിയും പച്ചമുളും കറിവേപ്പിലയും കൂടി വഴറ്റിയെടുക്കുക. ഇത് നല്ലതുപോലെ വഴറ്റിയെടുത്ത ശേഷം ഇതിലേക്ക് തക്കാളി ചേര്‍ക്കുക. അത് നല്ലതുപോലെ ഉടച്ചെടുത്ത ശേഷി ഉരുളക്കിഴങ്ങും കാരറ്റും മിക്സ് ചെയ്ത് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക.
അടുത്തതായി ദോശക്കല്ല് അടുപ്പില്‍ വെച്ച് ചൂടാക്കിയെടുക്കുക. അതിലേക്ക് അല്പം എണ്ണ പുരട്ടി ഇതിലേക്ക് ദോശമാവ് കോരിയൊഴിക്കുക. ദോഷ പരത്തിയ ശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങ് മസാല പുരട്ടി ചുരുട്ടിയെടുക്കാവുന്നതാണ്. സ്വാദിഷ്ഠമായ നല്ല ക്രിസ്പി മസാല ദോശ തയ്യാര്‍.