For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചോളം ഇഡ്ഢലി തയ്യാറാക്കാം

|

ആവിയില്‍ വേവിച്ചെടുക്കുന്നതു കൊണ്ടുതന്നെ ഇഡ്ഢലി കുട്ടികള്‍ക്ക് ഏറെ യോജിച്ച ഒരു ഭക്ഷണവസ്തുവാണ്. അരിയും ഉഴുന്നും മാത്രമല്ല, റവ, ഓട്‌സ് തുടങ്ങി വിവിധ തരം ഇഡ്ഢലികളുണ്ട്.

ചോളം ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒരു ഭക്ഷണമാണ്. ചോളം ഉപയോഗിച്ച് ചോളം അഥവാ കോണ്‍ ഇഡ്ഢലി തയ്യാറാക്കാം.

ചോളം ഇഡ്ഢലി എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ. മലബാര്‍ സ്റ്റൈല്‍ ചിക്കന്‍ കറി തയ്യാറാക്കൂ

Corn Idli

ചോളം-ഒന്നര കപ്പ്
ഉഴുന്ന്-മുക്കാല്‍കപ്പ്
ബംഗാള്‍ ഗ്രാം ദാല്‍-1 ടേബിള്‍സ്പൂണ്‍ (വറുത്തത്)
പച്ചമുളക്-4
തേങ്ങ-2 ടേബിള്‍ സ്പൂണ്‍
കടുക്-1 ടീസ്പൂണ്‍
കായപ്പൊടി-അര ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ

ചോളം, ഉഴുന്നുപരിപ്പ് എന്നിവ വെള്ളത്തിലിട്ടു കുതിര്‍ത്തുക.

ഇത് വെള്ളമൂറ്റി പച്ചമുളക്, ബംഗാള്‍ ഗ്രാം ദാല്‍ എന്നിവ ചേര്‍ത്ത് മയത്തില്‍ അരയ്ക്കണം.

ഇതില്‍ തേങ്ങ. ഉപ്പ്, മല്ലിയില, കായപ്പൊടി എന്നിവ കലക്കി വയ്ക്കുക.

ഇത് ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞ് മാവ് മൃദുവാകുമ്പോള്‍ ഇഡ്ഢലിത്തട്ടിലൊഴിച്ച് ഇഡ്ഢലി തയ്യാറാക്കാം.

English summary

Corn Idli Recipe

Corn idli is a nutritious breakfast that everyone can enjoy. Here is the tasty recipe of corn idli,
Story first published: Friday, December 26, 2014, 16:48 [IST]
X
Desktop Bottom Promotion