Just In
- 1 day ago
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
- 1 day ago
കടക്കെണിയില്‍ പെട്ട് കഷ്ടപ്പെടും രാശിക്കാർ ഇവരാണ്
- 1 day ago
മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ
- 1 day ago
എക്സിമ നിങ്ങളുടെ ചര്‍മ്മത്തെ തളര്‍ത്തുന്നോ ?
Don't Miss
- News
കരിനിയമം അംഗീകരിക്കില്ല, മതേതര ഇന്ത്യയെ കശാപ്പ് ചെയ്യുന്നു, പ്രത്യാഘാതം വലുതാകുമെന്ന് മുഖ്യമന്ത്രി
- Movies
തനിനാടനായി നവ്യ നായര്‍! കുറേയായി ഇങ്ങനെ കണ്ടിട്ട്! പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍!
- Finance
വിവാഹക്കാർക്ക് സ്വർണം വേണ്ട, വമ്പൻ ഡിസ്കൌണ്ടുകളുമായി സ്വർണവ്യാപാരികൾ പിന്നാലെ
- Technology
ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കുവാൻ പോകുന്ന സ്മാർട്ഫോണുകളെ പരിചയപ്പെടാം
- Sports
ISL: ചാംപ്യന്മാര് ഞെട്ടി, ത്രില്ലറില്‍ ബെംഗളൂരുവിനെ വീഴ്ത്തി മുംബൈ
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
ചിക്കന്‍ ഓംലറ്റ് തയ്യാറാക്കാം
ഓംലറ്റ് പലതത്തിലും തയ്യാറാക്കാം. ചിക്കന്‍ ചേര്‍ത്തും ഓംലറ്റ് തയ്യാറാക്കാം.
ചിക്കന്‍ ഓംലറ്റ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, ഏറെ ആരോഗ്യകരമായ ഒരു ഭക്ഷണമാണിത്.
ചിക്കന്‍-100 ഗ്രാം
മുട്ട-2
ക്യാപ്സിക്കം-ഒരു കപ്പ്
സവാള-ഒരു കപ്പ്
സ്പ്രിംഗ് ഒണിയന്‍-1 കപ്പ്
കുരുമുളകുപൊടി-കാല് ടീസ്പൂണ്‍
പച്ചമുളക്-5
മുളകുപൊടി-അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-കാല്‍ടീസ്പൂണ്‍
ഉപ്പ്
എണ്ണ
ചിക്കന്‍ തീരെ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് അവനില്‍ വച്ചു ബേക്ക് ചെയ്യാം.
ഒരു പാനില്‍ എണ്ണയൊഴിച്ച് മുട്ടയും ചെറുനാരങ്ങാനീരുമൊഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. ചിക്കനും ചേര്‍ത്തിളക്കണം. നേരത്തെ ബേക്ക് ചെയ്തില്ലെങ്കില്‍ ചിക്കന്‍ വേവുന്നതു വരെ വയക്കുക.
ഇതു വാങ്ങി വച്ച് ചെറുനാരങ്ങാനീര് ചേര്‍ത്തിളക്കുക.
മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കിയ മിശ്രിതത്തില്‍ അല്പം ഉപ്പു ചേര്‍ക്കുക.
ഒരു പാനില്‍ എണ്ണയൊഴിച്ചു ചൂടാക്കി മുട്ട മിശ്രിതം ഒഴിയ്ക്കുക.
ഓംലറ്റ് ഒരുവിധം വേവാകുമ്പോള്‍ ചിക്കന്‍ മിശ്രിതം ഇതിന്റെ ഒരു ഭാഗത്തു വച്ച് മറുഭാഗം മടക്കുക. ഇത് തിരിച്ചു വച്ചും വേവിയ്ക്കുക.
ചിക്കന്‍ ഓംലറ്റ് തയ്യാര്‍.