For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടിയ തടി കുറക്കും ബനാന-കോക്കനട്ട് ഇഡ്ഡലി

|

ഇഡ്ഡലി നമ്മുടെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നാണ്. രാവിലെ തന്നെ ഇഡ്ഡലിയും അല്‍പം സാമ്പാറും ചട്‌നിയും ചേര്‍ത്ത് കഴിക്കുന്നത് ആരുടെ വായിലും രുചി പടര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഇനി സാധാരണ ഉഴുന്ന ഇഡ്ഡലിയേക്കാള്‍ അല്‍പം കൂടി സ്വാദിഷ്ഠമായ ബനാന കോക്കനട്ട് ഇഡ്ഡലി തയ്യാറാക്കി നോക്കാം. ഇത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ്. ഇഡ്ഡലിയില്‍ അല്‍പം വെറൈറ്റിയോടെ നമുക്ക് ഈ പ്രിയപ്പെട്ട കോക്കനട്ട് ബനാന ഇഡ്ഡലി തയ്യാറാക്കാം. വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാവുന്നതാണ് ഈ ഇഡ്ഡലി. എങ്ങനെ തയ്യാറാക്കണം എന്ന് നമുക്ക് നോക്കാം.

Recipe Of Banana Coconut Idli

15 മിനിറ്റില്‍ തയ്യാറാക്കാം സ്വാദിഷ്ഠമായ കായ്‌പ്പോള15 മിനിറ്റില്‍ തയ്യാറാക്കാം സ്വാദിഷ്ഠമായ കായ്‌പ്പോള

ആവശ്യമുള്ള സാധനങ്ങള്‍

അരി - അരക്കപ്പ്
ഉഴുന്ന് - രണ്ട് കപ്പ്
ശര്‍ക്കര - നാല് ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
ഏലക്ക പൊടി - ഒരു നുള്ള്
പഴം നല്ലതുപോലെ പഴുത്തത് - അരക്കഷ്ണം
തേങ്ങ ചിരകിയത് - കാല്‍ക്കപ്പ്
തേങ്ങാപ്പാല്‍ - ഒരു കപ്പ്
ശര്‍ക്കര പൊടിച്ചത് - രണ്ട് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്നും നല്ലതുപോലെ അരച്ചെടുക്കുക. ഇതിലേക്ക് ശര്‍ക്കര ചിരകിയതും പഴം അരിഞ്ഞതും തേങ്ങാപ്പാലും തേങ്ങയും ഉപ്പും ഏലക്കപ്പൊടിയും എല്ലാം ചേര്‍ത്ത് ഒന്നു കൂടി നല്ലതുപോലെ അരച്ചെടുക്കുക. ശേഷം തേങ്ങാപ്പാല്‍ കൂടി മിക്‌സ് ചെയ്ത് ഈ കൂട്ട് അഞ്ച് മണിക്കൂര്‍ വെക്കുക. അതിന് ശേഷം അഞ്ച് മണിക്കൂര്‍ കഴിഞ്ഞ് ഇഡ്ഡലി തട്ടില്‍ നല്ലതുപോലെ വേവിച്ചെടുക്കുക. നല്ല സ്വാദിഷ്ഠമായ ബനാന കോക്കനട്ട് ഇഡ്ഡലി തയ്യാര്‍. ഇത് കുട്ടികള്‍ക്ക് എല്ലാം നല്ല ആരോഗ്യവും കരുത്തും നല്‍കുന്നതാണ്. ദിവസവും കൊടുക്കുന്നത് പോലും എന്തുകൊണ്ടും മികച്ചതാണ്.

English summary

Banana Coconut Idli Recipe

Here in this article we are sharing a new breakfast recipe of banana cocout idli. Take a look.
X
Desktop Bottom Promotion