For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവില്‍ ഇഡ്ഡലി കഴിച്ചിട്ടുണ്ടോ?

|

ഇഡ്ഡലി നമ്മളെല്ലാവരും കഴിച്ചിട്ടുണ്ട്. ഉഴുന്നരച്ചുള്ള പപോലുള്ള ഇഡ്ഡലിയ്ക്ക് സ്വാദ് ഒന്നു വേറെ തന്നെയാണ്. എന്നാല്‍ അവില്‍ ഇഡ്ഡലിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആരോഗ്യവും എനര്‍ജിയും എല്ലാം തരുന്നതാണ് അവല്‍ ഇഡ്ഡലി.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദിവസം മുഴുവന്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ വേണ്ട എല്ലാ ഘടകങ്ങളും അവില്‍ ഇഡ്ഡലിയിലുണ്ട്. എങ്ങനെ അവില്‍ ഇഡ്ഡലി ഉണ്ടാക്കാമെന്നു നോക്കാം.

ചേരുവകള്‍

പകുതി വേവിച്ച് പുഴുങ്ങിയ അര്- 1 കപ്പ്
അരി- 1 കപ്പ്
അവില്‍ 1 കപ്പ്
ഉഴുന്ന് പരിപ്പ്- കാല്‍കപ്പ്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും എട്ടു മണിക്കൂറെങ്കിലും കുതിര്‍്ക്കാനിടുക. എന്നിട്ട് നല്ല പോലെ അരച്ചെടുക്കുക. എല്ലാം വേറെ വേറെ അരച്ചെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇഡ്ഡലി മാവ് പരുവത്തില്‍ അരച്ചെടുത്ത് എല്ലാ ചേരുവകളും മിക്‌സ് ചെയ്യുക. ഇത് ഒരു രാത്രി പാത്രത്തില്‍ അടച്ച് സൂക്ഷിക്കണം. പിറ്റേ ദിവസം എടുത്ത് ഉപ്പ് ചേര്‍ത്ത് ഇളക്ക് ഇഡലി ചുട്ടെടുക്കുക.

English summary

Aval Idly recipe

Poha idli, aval idli is an instant idli which needs no fermentation. Generally we make poha upma
Story first published: Saturday, February 20, 2016, 18:39 [IST]
X
Desktop Bottom Promotion