For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെജിറ്റബിള്‍ ഇഡ്ഢലി

|

Veg Idly
ഇഡ്ഢലിക്ക് ഒരു ചെറിയ വകഭേദമായാലോ, ഇതാ വെജിറ്റബിള്‍ ഇഡ്ഢലി

ഇഡ്ഢലി അരി-അരക്കിലോ
ഉഴുന്നുപരിപ്പ്-200 ഗ്രാം
ക്യാരറ്റ്-1
ബീന്‍സ്-3
ക്യാപ്‌സിക്കം-പകുതി
കുരുമുളകു പൊടി-1 ചെറിയ സ്പൂണ്‍
ഇഞ്ചി-ചെറിയ കഷ്ണം
ഉപ്പ്
മല്ലിയില
എണ്ണ

അരിയും ഉഴുന്നും നല്ലപോലെ കുതിര്‍ത്ത് അരച്ചെടുക്കുക. രണ്ടും വെവ്വേറെയായി അരയ്ക്കുക. ഇവ രണ്ടും ഒരുമിച്ചാക്കി പാകത്തിന് വെള്ളമൊഴിച്ച് കലക്കി ഉപ്പിട്ട് പുളിക്കാന്‍ വയ്ക്കുക.

പച്ചക്കറികള്‍ തീരെ ചെറുതായി നുറുക്കി മാവിലേക്കു ചേര്‍ത്ത് ഇളക്കുക. കുരുമുളകുപൊടിയുംഇഞ്ചി, മല്ലിയില എന്നിവയും ചേര്‍ക്കണം. കൂട്ട് നല്ലപോലെ ഇളക്കുക.

ഇഡ്ഢലിത്തട്ടില്‍ എണ്ണ പുരട്ടി മാവൊഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക.

ചൂടുള്ളു ഇഡ്ഢലി ചട്‌നി ചേര്‍ത്ത് കഴിയ്ക്കാം.

മേമ്പൊടി

മാവ് പൊന്തി ഇഡ്ഢലിയുണ്ടാക്കാന്‍ പോകുന്നതിന് തൊട്ടുമുന്‍പായി മാത്രം പച്ചക്കറി ചേര്‍ക്കുക. നെയ്യ് ഇഷ്ടമുള്ളവര്‍ക്ക് എണ്ണയ്ക്കു പകരം നെയ്യ് ഇഡ്ഢലിത്തട്ടില്‍ പുരട്ടാം. വ്യത്യസ്തമായ രുചിയും ലഭിക്കും.

English summary

Cooking, Recipe, Vegetable Idly, Breakfast, പാചകം, പ്രാതല്‍, വെജിറ്റബിള്‍ ഇഡ്ഢലി, പാചകക്കുറിപ്പ്

Vegetable Idly is a nutritious food which is steamed with vegetables,
X
Desktop Bottom Promotion