Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല
ഉരുളക്കിഴങ്ങ് മിക്കവാരും എല്ലാ വിഭാഗക്കാരും ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ്. പാവയ്ക്കയാകട്ടെ അയേണ്‍ ധാരാളം അടങ്ങിയിരിക്കുന്ന ഒരു പച്ചക്കറിയും. എന്നാല്‍ ഇതിന്റെ കയ്പ് പലര്‍ക്കും ഇഷ്ടമാവില്ല.
പാവയ്ക്കയുടെ കയ്പ് കുറയ്ക്കാന്‍ ഉരുളക്കിഴങ്ങുമായി ചേര്‍ത്ത് കറി വയ്ക്കാം. ഇത് എങ്ങനെയെന്നു നോക്കൂ.
കയ്പക്ക-അരക്കിലോ
ഉരുളക്കിഴങ്ങ്-2
സവാള-1
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-അര ടേബള്‍ സ്പൂണ്‍
കായം-ഒരു നുള്ള്
പച്ചമുളക്-3
മല്ലിയില
ഉപ്പ്
എണ്ണ

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല
പാവയ്ക്ക നല്ലപോലെ കഴുകി കനം കുറച്ച് വട്ടത്തില്‍ അരിഞ്ഞെടുക്കുക. ഇതില്‍ ഉപ്പു പുരട്ടി അര മണിക്കൂര്‍ വയ്ക്കണം.

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല
ഉരുളക്കിഴങ്ങ് നീളം കുറച്ച് ചെറുതായി നുറുക്കി അല്പം എണ്ണയില്‍ വറുത്തെടുക്കുക.

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല
സവാള കനം കുറച്ച് അരിഞ്ഞു വയ്ക്കുക.

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല
പച്ചമുളക് ചെറുതാക്കി നുറുക്കുക.

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ജീരകം പൊട്ടിയ്ക്കുക. ഇതിലേക്ക് കായം ചേര്‍ക്കണം. പീന്നീട് സവാള ഇതിലേക്കിട്ട് വഴറ്റിയെടുക്കണം.

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല
സവാള വഴറ്റിക്കഴിയുമ്പോള്‍ ഇതിലേക്ക് പച്ചമുളകും വറുത്തു വച്ച ഉരുളക്കിഴങ്ങും ചേര്‍ക്കണം. നല്ലപോലെ ഇളക്കുക

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല
ഇതിലേക്ക് പാവയ്ക്ക ചേര്‍ക്കുക. നല്ലപോലെ ഇളക്കിക്കൊടുക്കുക.

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല
ഉപ്പും മസാലപ്പൊടികളും ഇതിലേക്കു ചേര്‍ത്ത് ഇളക്കി വേവിയ്ക്കണം.

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല
വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില അരിഞ്ഞതും ചേര്‍ത്ത് ഉപയോഗിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
