Latest Updates
-
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ്
കയ്പ്പും പുളിയും ചേര്‍ന്ന് ഒരു രസമേളം; എളുപ്പത്തിലുണ്ടാക്കാം പച്ചമാങ്ങാ-പാവയ്ക്ക അവിയല്‍
കേളത്തില്‍ അങ്ങോളമിങ്ങോളമുള്ള വിഭവമാണെങ്കിലും അവിയല്‍ ഓരോ നാടുകളിലും ഓരോ രീതിയിലാണ് വെക്കുക. ഉദാഹരണത്തിന് മലബാറില്‍ മറ്റ് കഷ്ണങ്ങള്‍ക്കൊപ്പം പാവയ്ക്കയും അവിയലില്‍ ചേര്‍ക്കും. ഇവിടെ പുളിക്കായി തൈരാണ് ചേര്‍ക്കുക. തേങ്ങ അരപ്പില്‍ ജീരകം ചേര്‍ക്കില്ല. പക്ഷേ തെക്കോട്ട് ചെന്നാല്‍ അവിയലില്‍ പാവയ്ക്ക ചേര്‍ക്കില്ല, വാളന്പുളിയാണ് പുളിയാണ് പുളിക്കായി ഉപയോഗിക്കുന്നത്, അരപ്പില്‍ ജീരകം നല്ലതുപോലെ ചേര്‍ക്കും. ഇങ്ങനെ ഒട്ടുമിക്ക വിഭവങ്ങള്‍ക്കും ഓരോ നാടുകളില്‍ തനതായ വകഭേദം ഉണ്ട്. ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു വ്യത്യസ്തമായ അവിയല്‍ റെസിപ്പിയാണ്.

പച്ചമാങ്ങാ-പാവയ്ക്ക അവിയല്‍
നാട്ടില്‍ മാങ്ങകള്‍ സുലഭമായ ഇക്കാലത്ത് മാങ്ങ പ്രധാന ചേരുവയായ ഒരു അവിയല്‍ പരീക്ഷിക്കാം. സാധാരണയായി അവിയലില്‍ മാങ്ങ ചേര്‍ക്കാറുണ്ടെങ്കിലും ചെറിയ അളവില്‍ മാത്രമാണ് ചേര്‍ക്കാറ്. എന്നിലിവിടെ രണ്ട് പ്രധാന ചേരുവകളില്‍ ഒന്ന് പച്ചമാങ്ങയാണ്. മറ്റേത് പാവയ്ക്കയും. ആഹാ കയ്പ്പന് പാവയ്ക്കയും പുളിയന്‍ മാങ്ങയും ചേര്‍ന്ന് എന്തായിരിക്കും രസമേളം. എങ്ങനെയാണ് പച്ചമാങ്ങാ-പാവയ്ക്ക അവിയല്‍ തയ്യാറാക്കുന്നതെന്ന് നോക്കാം.
ചേരുവകള്‍
*പാവയ്ക്ക - രണ്ടെണ്ണം
*പച്ചമാങ്ങ-ഒരെണ്ണം
*തേങ്ങ ചിരകിയത് -അരമുറി
*പച്ചമുളക്- നാലെണ്ണം
*ചെറിയുള്ളി-നാലെണ്ണം
*കറിവേപ്പില ആവശ്യത്തിന്
*ഉപ്പ് ആവശ്യത്തിന്
*വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
*സാധാരണ അവിയലിന് അരിയുന്നത് പോലെ പാവയ്ക്കയും പച്ചമാങ്ങയും
നീളത്തില്‍ അരിയുക.
*ഒരു കല്‍ച്ചട്ടി അടുപ്പില്‍ വെച്ച് അതിലേക്ക് പാവയ്ക്ക, പച്ചമാങ്ങ
കഷ്ണങ്ങളും ഒരു ഗ്ലാസ് വെള്ളവും ആവശ്യത്തിന് ഉപ്പും മഞ്ഞളും ചേര്‍ത്ത്
വേവിച്ചെടുക്കുക.
കഷ്ണങ്ങള്‍ വേവുമ്പോള്‍ അതിലേക്ക് അരമുറി തേങ്ങ ചിരകിയത് ചേര്‍ത്ത്
ഇളക്കുക.
*ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് പച്ചമുളക് അരിഞ്ഞതും, ചെറിയുള്ളി
അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്ത് അത് അവിയലിലേക്ക് ചേര്‍ത്ത്
ഇളക്കുക.
പച്ചമാങ്ങാ-പാവയ്ക്ക അവിയല്‍ തയ്യാര്‍.
Recipe Courtesy : Yadu Pazhayidom
Image Credit: Wikipedia
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
