Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
അല്പം മധുരിയ്ക്കും പാവയ്ക്കാ കറി
പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന നല്ലൊന്നാന്തരം ഭക്ഷണമാണ് പാവയ്ക്ക. പ്രമേഹരോഗികള്‍ക്കു മാത്രമല്ല, ആര്‍ക്കും കഴിയ്ക്കാവുന്ന ഔഷധഗുണമുള്ള ഒരു പച്ചക്കറി. ധാരാളം അയേണ്‍ അടങ്ങിയിരിക്കുന്നതു കൊണ്ടുതന്നെ രക്തമുണ്ടാകാനും വളരെ നല്ലത്.
പാവയ്ക്ക കൊണ്ട് സ്വാദിഷ്ടമായ ഒരു കറിയുണ്ടാക്കി നോക്കൂ. അല്പം ശര്‍ക്കര ചേര്‍ത്ത് വറുത്തരച്ചുണ്ടാക്കുന്ന കറി. ഏതാണ് തീയലുണ്ടാക്കുന്ന അതേ രീതിയാണ്.

പാവയ്ക്ക കനം കുറച്ച് അരിഞ്ഞത്-ഒന്നര കപ്പ്
നാളികേരം-2 ടേബിള്‍ സ്പൂണ്‍
ഉണക്കമുളക്-5
ഉഴുന്നുപരിപ്പ്-1 ടേബിള്‍ സ്പൂണ്‍
കടുക്-അര ടേബിള്‍ സ്പൂണ്‍
ശര്‍ക്കര-1 ടേബിള്‍ സ്പൂണ്‍
പുളി-അല്പം
കറിവേപ്പില
എണ്ണ
ഉപ്പ
അരിഞ്ഞ പാവയ്ക്ക അല്പസമയം ഉപ്പുവെള്ളത്തിലിട്ടു വയ്ക്കുക.
നാളികേരം, ചുവന്ന മുളക്, ഉഴുന്ന് എന്നിവ ചുവക്കനെ വറുക്കരയ്ക്കണം.
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് കടുകു പൊട്ടിയ്ക്കുക. ഇതിലേക്ക് വേറെ അല്പം ഉഴുന്നുപരിപ്പും കറിവേപ്പിലയും ചേര്‍ക്കണം. നല്ലപോലെ ഇളക്കിയ ശേഷം പാവയ്ക്ക വെള്ളമൂറ്റിയെടുത്ത് ഇതിലേക്കു ചേര്‍ത്തിളക്കുക. ഇത് അഞ്ചു മിനിറ്റ് നല്ലപോലെ ഇളക്കണം. ഇതിലേയ്ക്കു പുളിവെള്ളം ചേര്‍ത്ത് തിളപ്പിയ്ക്കണം.
പാവയ്ക്ക ഒരുവിധം വെന്തുകഴിയുമ്പോള്‍ അരച്ചു വച്ചിരിക്കുന്ന മസാലയും ശര്‍ക്കരയും പാകത്തിന് ഉപ്പും ചേര്‍ത്തു വേവിയ്ക്കണം. ചാറ് കുറുകിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.
ചൂടോടെ ചോറിനൊപ്പം കഴിയ്ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
