Latest Updates
-
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും? -
തടി കുറയ്ക്കാൻ ഒസെംപിക് മരുന്ന് തേടുകയാണോ? സോഷ്യൽ മീഡിയയിലെ ട്രെൻഡല്ല, ജീവൻ അപകടത്തിലാകും! -
2026 സെപ്റ്റംബർ 6: ഇന്നത്തെ രാഹുകാലം, ഗുളികകാലം, യമകണ്ടം സമയങ്ങൾ; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ശ്രദ്ധിക്കൂ! -
ബുധൻ കന്നി രാശിയിലേക്ക്: ഈ 48 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ നിർണ്ണായകമാകും! -
സെപ്റ്റംബർ 7-ന് ചന്ദ്രൻ കർക്കടകത്തിലേക്ക്: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
വെണ്ടയ്ക്ക ഫ്രൈ മസാല
വെണ്ടയ്ക്ക ഏതു സമയത്തു ലഭിക്കുന്ന ഒരു പച്ചക്കറിയാണ്. ഇതുകൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങളും വളരെയേറെയാണ്. കറി വച്ചും വറുത്തും തോരനായും ഇത് ഉപയോഗിക്കാം.
വെണ്ടയ്ക്കയും തക്കാളിയും ചേര്‍ത്ത വെണ്ടയ്ക്ക ഫ്രൈ മസാല പരീക്ഷിച്ചു നോക്കൂ. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവം കൂടിയാണിത്.

വെണ്ടയ്ക്ക-10
സവാള-2
തക്കാളി-1
മുളകുപൊടി-അര ടീസ്പൂണ്‍
കോണ്‍ഫ്ളോര്‍-1 ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
ഡ്രൈ മാംഗോ പൗഡര്‍-1 ടീസ്പൂണ്‍
വെളുത്തുള്ളി-5
പച്ചമുളക്-2
എണ്ണ
ഉപ്പ്
വെണ്ടയ്ക്ക കഴുകി രണ്ടായി മുറിയ്ക്കുക. ഇത് രണ്ടോ മൂന്നോ തവണ നീളത്തില്‍ വരയണം. ഇതില്‍ മുളകുപൊടി, ഡ്രൈ മാംഗോ പൗഡര്‍, ഉപ്പ്, കോണ്‍ഫ്ളോര്‍ എന്നിവ പുരട്ടി 20 മിനിറ്റു വയ്ക്കണം.
ഒരു സവാള നുറുക്കി മിക്സിയില്‍ അരച്ചെടുക്കുക. ഇതിനൊപ്പം വെളുത്തുള്ളി, പച്ചമുളക് എന്നിവയും ഇതിനൊപ്പം അരയ്ക്കാം. മറ്റേ സവാള നീളത്തില്‍ കനം കുറച്ച് അരിയണം. തക്കാളി ചെറുതാക്കി നുറുക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. വെണ്ടയ്ക്ക ഇതിലിട്ട് മൊരിയുന്നതു വരെ പാകം ചെയ്യുക. എന്നിട്ട് മാറ്റി വയ്ക്കണം. ഈ എണ്ണയില്‍ സവാളയിട്ട് വഴറ്റുക. സവാള ഇളംബ്രൗണ്‍ നിറമാകുമ്പോള്‍ വെളുത്തുള്ളി, പച്ചമുളകു പേസ്റ്റിട്ട് ഇളക്കുക. ഇതിലേക്ക് തക്കാളി അരിഞ്ഞതും ചേര്‍ക്കണം. ഇതിലേക്ക് ഉപ്പും പാകത്തിന് ഗരം മസാലയും ചേര്‍ക്കണം.
മസാല വെന്ത് അല്പം കുറുകിക്കഴിയുമ്പോള്‍ ഇതിലേക്ക് വെണ്ടയ്ക്ക ചേര്‍ത്തിളക്കുക. അല്പനേരം വേവിച്ച് വാങ്ങി വയ്ക്കാം. ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും ഇത് കഴിയ്ക്കാം.
മേമ്പൊടി
അധികം മൂക്കാത്ത വെണ്ടയ്ക്ക നോക്കി വാങ്ങുക. വേണമെങ്കില്‍ ഇതില്‍ മല്ലിപ്പൊടിയും ചേര്‍ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications