Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ബേസന് ലഡു തയ്യാറാക്കാം
ജന്മാഷ്ടമിക്ക് വളരെ സ്വാദിഷ്ഠമായി വീട്ടില്‍ തന്നെ ലഡു തയ്യാറാക്കാം.
ഉത്തരേന്ത്യയിലെ മിക്ക ആഘോഷങ്ങളിലേയും സ്ഥിര സാനിധ്യമാണ് ബേസന് ലഡു. കടലപ്പൊടി നെയ്യില്‍ വറുത്തെടുത്ത് പഞ്ചസാരയും ഏലയ്ക്കാ പൊടിയും ഡ്രൈഫ്രൂട്ടും ചേര്‍ത്താണ് ബേസന് ലഡു തയ്യാറാക്കുന്നത്. ബേസന് ലഡുവിനെ 'കടലമാവ് ഉരുണ്ടൈ' എന്നാണ് തമിഴ്നാട്ടുകാര്‍ പറയുന്നത്.
എല്ലാ പ്രത്യേക ചടങ്ങുകള്‍ക്കും തമിഴര്‍ ഈ മധുരപലഹാരം തയ്യാറാക്കാറുണ്ട്. വളരെ എളുപ്പം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ തയ്യാറാക്കാം എന്നതാണ് ഇവയുടെ പ്രത്യേകത. കടലമാവ് ഉപയോഗിച്ച് നെയ്യില്‍ തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഇവയുടെ മിനുസമുള്ള ടെക്സചര്‍ മധുര പ്രേമികളെ ഏറെ ആകര്‍ഷിക്കുന്നു.
അതുകൊണ്ട് തന്നെ ഒരിക്കല്‍ രുചിച്ചാല്‍ പിന്നെ ഇവനെ വിടില്ലെന്നത് ഉറപ്പ്. വായിച്ചിരിക്കാതെ എങ്ങനെയാണ് നല്ല സൂപ്പര്‍ ബേസിന് ലഡു ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇവ ഉണ്ടാക്കുന്ന ഘട്ടങ്ങള്‍ ചിത്രങ്ങളുടെ സഹായത്തോടെ താഴെ വിവരിച്ചിട്ടുണ്ട്. ഒപ്പം പലഹാരം ഉണ്ടാക്കുന്നതിന്റെ വീഡയോയും കാണാം.
ബേസന് ലഡു റെസിപ്പി വീഡിയോ

Recipe By: മീന ഭണ്ഡാരി
Recipe Type: മധുരം
Serves: 8 ലഡു
-
പൊടിച്ച പഞ്ചസാര - 1 കപ്പ്
കടലമാവ് - 2 കപ്പ്
നെയ്യ് - 3/4 കപ്പ്
വെള്ളം - 3 ടീസ്പൂണ്‍
ഏലയ്ക്കാ പൊടി - ഒരു നുള്ള്
നുറുക്കിയ ബദാം - 1 ടീസ്പൂണ്‍, ഒപ്പം അലങ്കരിക്കാന്‍ കുറച്ചും.
നുറുക്കിയ അണ്ടിപരിപ്പ് - 1ടീസ്പൂണ്‍, ഒപ്പം അലങ്കരിക്കാന്‍ കുറച്ചും.
-
1.പാന്‍ ചൂടാക്കിയ ശേഷം അല്പം നെയ്യ് ഒഴിക്കുക.
2.അതിലേയ്ക്ക് കടലപൊടി ഇട്ടതിന് ശേഷം നന്നായി ഇളക്കി കൊടുക്കുക. ചെറു തീയിലായിരിക്കണം ഇത് ചെയ്യേണ്ടത്.
3.കടലപൊടിയുടെ പച്ച മണം മാറുന്നത് വരെ ഏകദേശം 10 മിനിറ്റ് ഇത് ചൂടാക്കണം. കടലപ്പൊടി അല്പം നിറം മാറുന്നത് വരെ അങ്ങനെ ഇളക്കി കൊടുക്കണം.
4.അല്പം വെള്ളം കുടഞ്ഞ് കൊടുക്കണം. വെള്ളം കുടയുമ്പോള്‍ വെള്ളം പതഞ്ഞ് പൊങ്ങും.
5.അത് ഇല്ലാതാകുന്നത് വരെ ഇളക്കി കൊടുക്കണം.
6.ഈ മിശ്രിതം ഒരു ബൗളിലേക്ക് മാറ്റി വെയ്ക്കാം. 10 മിനിറ്റ് ഇത് തണുക്കാന്‍ വെയക്കണം.
7. അതിലേയ്ക്ക് പൊടിച്ച പഞ്ചസാര ചേര്‍ക്കണം. എന്നിട്ട് നന്നായി ഇളക്കണം.
8.ഇതിലേക്ക് അല്പം ഏലയ്ക്കാ പൊടി ചേര്‍ത്ത് വീണ്ടും നന്നായി മിക്സ് ചെയ്യണം.
9. ഇതിലേയ്ക്ക് നുറുക്കി വെച്ച ബദാമും അണ്ടി പരിപ്പും ചേര്‍ത്ത് കൊടുത്ത് അവ നന്നായി മിക്സ് ചെയ്യണം.
10. ഈ മിശ്രിതം ഒരു 10 മിനിറ്റ് തണുപ്പിക്കാന്‍ ഫ്രിഡ്ജില്‍ വെയ്ക്കണം.
11.അത് കഴിഞ്ഞ് അവ നല്ല റൗണ്ടില്‍ ഉരുട്ടി എടുക്കാം.
12.അതിന് ശേഷം ബദാമും അണ്ടി പരിപ്പും ചേര്‍ത്ത് അലങ്കരിക്കാം.
- 1. നെയ്യിന് കണക്കായ അളവില്‍ തന്നെ വേണം കടലപ്പൊടിയും ഉപയോഗിക്കാന്‍.
- 2. ഏലയ്ക്കാ പൊടി ചേര്‍ത്ത് കഴിഞ്ഞതിന് ശേഷം തയ്യാറാക്കിയ മിക്സ് കൈയ്യില്‍ എടുത്ത് നോക്കണം. നെയ്യ് ഫീല്‍ ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് ശരിയായി തയ്യാറായെന്നാണ് അര്‍ത്ഥം.
- സെര്‍വ്വിങ് സൈസ് - 1 പീസ്
- കലോറി - 135
- കൊഴുപ്പ് - 7 ഗ്രം
- പ്രോട്ടീന്‍ - 7 ഗ്രാം
- കാര്‍ബോഹൈഡ്രേറ്റ് - 29 ഗ്രാം
- പഞ്ചസാര - 12 ഗ്രാം
- ഫൈബര്‍ - 6 ഗ്രാം
- അയണ്‍ - 13 ശതമാനം
- വിറ്റാമിന്‍ എ - 3 ശതമാനം
തയ്യാറാക്കുന്ന വിധം
1.പാന്‍ ചൂടാക്കിയ ശേഷം അല്പം നെയ്യ് ഒഴിക്കുക.

2.അതിലേയ്ക്ക് കടലപൊടി ഇട്ടതിന് ശേഷം നന്നായി ഇളക്കി കൊടുക്കുക. ചെറു തീയിലായിരിക്കണം ഇത് ചെയ്യേണ്ടത്.

3.കടലപൊടിയുടെ പച്ച മണം മാറുന്നത് വരെ ഏകദേശം 10 മിനിറ്റ് ഇത് ചൂടാക്കണം. കടലപ്പൊടി അല്പം നിറം മാറുന്നത് വരെ അങ്ങനെ ഇളക്കി കൊടുക്കണം.

4.അല്പം വെള്ളം കുടഞ്ഞ് കൊടുക്കണം. വെള്ളം കുടയുമ്പോള്‍ വെള്ളം പതഞ്ഞ് പൊങ്ങും.

5.അത് ഇല്ലാതാകുന്നത് വരെ ഇളക്കി കൊടുക്കണം.

6.ഈ മിശ്രിതം ഒരു ബൗളിലേക്ക് മാറ്റി വെയ്ക്കാം. 10 മിനിറ്റ് ഇത് തണുക്കാന്‍ വെയക്കണം.

7. അതിലേയ്ക്ക് പൊടിച്ച പഞ്ചസാര ചേര്‍ക്കണം. എന്നിട്ട് നന്നായി ഇളക്കണം.

8.ഇതിലേക്ക് അല്പം ഏലയ്ക്കാ പൊടി ചേര്‍ത്ത് വീണ്ടും നന്നായി മിക്സ് ചെയ്യണം.

9. ഇതിലേയ്ക്ക് നുറുക്കി വെച്ച ബദാമും അണ്ടി പരിപ്പും ചേര്‍ത്ത് കൊടുത്ത് അവ നന്നായി മിക്സ് ചെയ്യണം.

10. ഈ മിശ്രിതം ഒരു 10 മിനിറ്റ് തണുപ്പിക്കാന്‍ ഫ്രിഡ്ജില്‍ വെയ്ക്കണം.

11.അത് കഴിഞ്ഞ് അവ നല്ല റൗണ്ടില്‍ ഉരുട്ടി എടുക്കാം.

12.അതിന് ശേഷം ബദാമും അണ്ടി പരിപ്പും ചേര്‍ത്ത് അലങ്കരിക്കാം.

Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.

Click it and Unblock the Notifications