Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
തേങ്ങാപ്പാലില്‍ കുറുക്കിയെടുത്ത ബീഫ് കറി: രണ്ട് പൊറോട്ടക്കൊപ്പമെങ്കില് സ്വര്‍ഗ്ഗം
ബീഫ് എന്നും മലയാളിക്ക് ഒരു വികാരമാണ്. എന്നാല്‍ എല്ലാ ദിവസവും ബീഫ് കറിയും ബീഫ് റോസ്റ്റും കഴിച്ച് മടുത്തോ? എന്നാല്‍ ഇനി വീട്ടില്‍ അല്പം വെറൈറ്റിയില്‍ നമുക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത ബീഫ് കറി തയ്യാറാക്കാം. അതിന്റെ രുചിയാകട്ടെ നാവില്‍ നിന്ന് പോവുതയും ഇല്ല. അത്രയേറെ സ്വാദിഷ്ഠമായ കറിയാണ് തേങ്ങാപ്പാലില്‍ കുറുക്കിയെടുത്ത ബീഫ്.
ഇത് വ്യത്യസ്തമായ ഒരു രുചി നല്‍കും എന്നത് മാത്രമല്ല പിന്നേയും പിന്നേയും നാവിലെ രുചി മുകുളങ്ങളെ ഉണര്‍ത്തുകയും ചെയ്യുന്നു. തേങ്ങാപ്പാലും ബീഫും ചേര്‍ന്ന് കുഴച്ചെടുത്ത നല്ല കിടിലന്‍ പൊറോട്ട കൂടി ഉണ്ടെങ്കില്‍ സംഗതി ഉഷാര്‍. എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
ബീഫ് - 1 കിലോ
സവാള - 2 എണ്ണം
തക്കാളി - 1 എണ്ണം
ചെറിയ ഉള്ളി - ഒരു പിടി
പച്ചമുളക് - 3 എണ്ണം
ഇഞ്ചി - ഒന്നര സ്പൂണ്‍
വെളുത്തുള്ളി - ഒന്നര സ്പൂണ്‍
മുളകുപൊടി - ഒന്നര സ്പൂണ്‍
മല്ലിപ്പൊടി - ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി - കാല് സ്പൂണ്‍
തേങ്ങ ചിരവിയത് -3 സ്പൂണ്‍
തേങ്ങാപ്പാല്‍- ഒരു കപ്പ്
തേങ്ങാക്കൊത്ത് - 3 സ്പൂണ്‍
ബീഫ് മസാല -1 സ്പൂണ്‍
കുരുമുളക്പൊടി - അര സ്പൂണ്‍
ഏലയ്ക്ക - 2 എണ്ണം
പെരുംജീരകം - അര സ്പൂണ്‍
കറുവപ്പട്ട - ഒരു കഷ്ണം
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായ ബീഫ് നല്ലതുപോലെ വേവിച്ചെടുക്കണം. അതിനായി കുക്കറില്‍ ബീഫ്,
സവാള അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവയുടെയും പകുതിയും
അല്പം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി ഉപ്പ് എന്നിവ കൂട്ടി
മിക്സ് ചെയ്ത് നല്ലതുപോലെ വേവിച്ചെടുക്കണം. അതിന് ശേഷം അല്പം തേങ്ങ
ചിരവിയതിലേക്ക് കറുവപ്പട്ട, പെരുംജീരകം, ഏലക്ക എന്നിവ ചേര്‍ത്ത്
പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കാം.
പിന്നീട് ഒരു ചട്ടിയില്‍ അല്പം എണ്ണ ചൂടാക്കി തേങ്ങക്കൊത്ത് മൂപ്പിച്ചെടുക്കണം. അതിലേക്ക് സവാള, ചെറിയ ഉള്ളി, ബാക്കിയുള്ള ഇഞ്ചി വെളുത്തുള്ളി, എന്നിവ വഴറ്റി ഒന്ന് വാടി വരുമ്പോള്‍ തക്കാളി ഇട്ടു വേവിച്ചെടുക്കണം. അതിന് ശേഷം ഇതിലേക്ക് മസാല പുരട്ടി വേവിച്ച് വെച്ചിരിക്കുന്ന ബീഫ് ചേര്‍ത്തു ഇളക്കി,വെള്ളം ഉണ്ടെങ്കില്‍ നല്ലതുപോലെ വറ്റിച്ചു എടുത്ത് കുരുമുളകുപൊടിയും മസാലപൊടിയും തേങ്ങ അരച്ചതും തേങ്ങാപാലും ചേര്‍ത്തു ഇളക്കി നല്ലതുപോലെ കുറുകി വന്നാല്‍ വാങ്ങി വെക്കാം. നല്ല കിടിലന്‍ ബീഫ് തേങ്ങാപ്പാലില്‍ വറ്റിച്ചെടുത്തത് തയ്യാര്‍.
റെസിപ്പി & ചിത്രം: ഇഞ്ചിപ്പെണ്ണ്
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications