Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
ജന്മാഷ്ടമിക്ക് ബസുന്തി തയ്യാറാക്കാം
ആഘോഷവേളകളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തയ്യാറാക്കുന്ന മധുരപലഹാരമാണ് ബസുന്തി.
ആഘോഷ വേളകളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ തയ്യാറാക്കുന്ന പാല് ചേര്‍ത്തുള്ള മധുരപലഹാരമാണ് ബസുന്തി.പാല് കുറുക്കി പഞ്ചസാരയും ഏലാച്ചി പൊടിയും ഡ്രൈ ഫ്രൂട്ടുകളായ ബദാമും അണ്ടിപ്പരിപ്പും ചേര്‍ത്താണ് ഇവ തയ്യാറാക്കുന്നത്.
ആഘോഷവേളകളിള് ആണ് ബസുന്തി തയ്യാറാക്കാറുള്ളതെങ്കിലും ഗുജറാത്തിലെ കല്യാണ വിഭങ്ങളിലെ മധുരപലഹാരങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ തന്നെ ഇവനും സ്ഥാനമുണ്ട്. പൂരിക്കൊപ്പം വിളമ്പുന്ന ബസുന്തി ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.
ഇത്രയൊക്കെ കേള്‍ക്കുമ്പോഴേക്കും ഒരു പക്ഷേ നിങ്ങള്‍ക്ക് തോന്നിയേക്കാം മണിക്കൂറുകള്‍ ഇിനായി ചെലവഴിക്കണമെന്ന്. എന്നാല്‍ കുട്ടികള്‍ക്ക് ഏറ്റവും പ്രിയം തോന്നുന്ന ഈ വിഭവം വെറും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തയ്യാറാക്കാം. ഇവ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വീഡിയോയുടെ സഹായത്തേടെ നിങ്ങള്‍ക്ക് മനസിലാക്കാം. ഒപ്പം തയ്യാറാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലുള്ള ചിത്രങ്ങളും നിങ്ങള്‍ക്ക് കാണാം.
ബസുന്തി റെസിപ്പി വീഡിയോ

Recipe By: മീനാ ബണ്ഡാരി
Recipe Type: മധുരം
Serves: രണ്ട് പേര്‍ക്ക് വിളമ്പാം
-
ഫുള്‍ ക്രീം പാല് - 1/2 ലിറ്റര്‍
പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍
നുറുക്കിയ അണ്ടിപ്പരിപ്പ് - 4 ടീസ്പൂണ്‍
നുറുക്കിയ ബദാം - 1 ടീസ്പൂണ്‍
ഏലപ്പൊടി - 1/2 ടീസ്പൂണ്‍
-
1.അകം കുഴിഞ്ഞ ഒരു നോണ്‍സ്റ്റിക് പാത്രത്തില്‍ പാല് മുഴുവന്‍ ഒഴിക്കുക.
2.പാല് നന്നായി ഇളക്കി കൊണ്ടിരിക്കണം.
3.എടുത്ത പാലിന്റെ പകുതി ആകും വിധത്തില്‍ കുറുക്കിയെടുക്കണം.
4.പാല് പകുതിയായി കുറുകി കഴിഞ്ഞാല്‍ അതിലേക്ക് പഞ്ചസാര ചേര്‍ക്കണം.അതിന് ശേഷം രണ്ട് മൂന്ന് മിനിറ്റ് കൂടി നന്നായി ഇളക്കണം.
5.അതിന് ശേഷം നുറുക്കിയ ബദാമും അണ്ടിപ്പരിപ്പും ചേര്‍ക്കണം.
6. മിശ്രിതം എല്ലാം നന്നായി കൂട്ടിച്ചേര്‍ക്കണം.
7.സ്റ്റൗ ഓഫ് ചെയ്യുന്നതിന് മുന്‍പ് ഏലപ്പൊടിയും ചേര്‍ക്കാം.
- 1. പാല് ചൂടാക്കുമ്പള് നന്നായി ഇളക്കി കൊടുക്കണം എന്നാല്‍ മാത്രമേ അവ പാനില്‍ പറ്റിച്ചേരാതിരിക്കുള്ളൂ
- 2. പാല് ചൂടായി തിളച്ചു മറിയാതിരിക്കാന്‍ ഇളം തീയിലാണ് പാല് ചൂടാക്കേണ്ടത്.
- 3. പാല് നന്നായി കുറുകിയ ശേഷം മാത്രമേ പഞ്ചസാര ഇടാന്‍ പാടുള്ളൂ.എന്നാല്‍ മാത്രമേ പാല് കട്ടയാകുള്ളൂ.
- 4. വേണമെങ്കില്‍ അല്പം രുചി കൂട്ടാന്‍ കുങ്കുമപ്പൂ ചേര്‍ക്കാം.
- സെര്‍വ്വിങ് സൈസ് - 1കപ്പ്
- കലോറി - 398
- ഫാറ്റ് - 17 ഗ്രാം
- പ്രോട്ടീന്‍ - 14 ഗ്രാം
- കാര്‍ബോഹൈഡ്രേറ്റ് - 48 ഗ്രാം
- പഞ്ചസാര - 46 ഗ്രാം
- അയേണ്‍ - 1%
- വിറ്റാമിന്‍ എ - 9%
തയ്യാറാക്കുന്ന വിധം
1.അകം കുഴിഞ്ഞ ഒരു നോണ്‍സ്റ്റിക് പാത്രത്തില്‍ പാല് മുഴുവന്‍ ഒഴിക്കുക.

2.പാല് നന്നായി ഇളക്കി കൊണ്ടിരിക്കണം.


3.എടുത്ത പാലിന്റെ പകുതി ആകും വിധത്തില്‍ കുറുക്കിയെടുക്കണം.

4.പാല് പകുതിയായി കുറുകി കഴിഞ്ഞാല്‍ അതിലേക്ക് പഞ്ചസാര ചേര്‍ക്കണം.അതിന് ശേഷം രണ്ട് മൂന്ന് മിനിറ്റ് കൂടി നന്നായി ഇളക്കണം.


5.അതിന് ശേഷം നുറുക്കിയ ബദാമും അണ്ടിപ്പരിപ്പും ചേര്‍ക്കണം.


6. മിശ്രിതം എല്ലാം നന്നായി കൂട്ടിച്ചേര്‍ക്കണം.

7.സ്റ്റൗ ഓഫ് ചെയ്യുന്നതിന് മുന്‍പ് ഏലപ്പൊടിയും ചേര്‍ക്കാം.




Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
