ചൂടുകാലത്ത് ശരീരത്തിനു കുളിര്‍മ നല്‍കാന്‍ പലരും ജ്യൂസുകളും മില്‍ക് ഷേക്കുകളുമെല്ലാം കുടിയ്ക്കുന്നത് സ്വാഭാവികമാണ്.
ഇതാ, വീട്ടില്‍ തന്നെ എളുപ്പത്തിലുണ്ടാക്കാവുന്ന ഒരു ഷേക്ക്. ബനാന യോഗര്‍ട്ട് ഷേക്ക്. ഇത് അല്‍പം വ്യത്യസ്തമായ ചേരുവകള്‍ ചേര്‍ത്ത് ഉണ്ടാക്കി നോക്കൂ. ഉണ്ടാക്കാന്‍ വളരെ എളുപ്പം. ചൂടില്‍ ക്ഷീണിക്കുന്ന ശരീരത്തിന് എളുപ്പത്തില്‍ കുളിര്‍മ നല്‍കാനും ഇതിന് കഴിയും.

പഴം നുറുക്കിയത് -1 കപ്പ്
വാനില യോഗര്‍ട്ട്-2 കപ്പ്
വാനില ഫ്‌ളേവര്‍- 1 ടീസ്പൂണ്‍
തേന്‍-2 ടേബിള്‍ സ്പൂണ്‍
കശുവണ്ടിപ്പരിപ്പ്-അര കപ്പ്
എലയ്ക്കാപ്പൊടി-അര ടീസ്പൂണ്‍
ഐസ്
മുകളില്‍ പറഞ്ഞ ഐസ് ഒഴികെയുള്ള എല്ലാ ചേരുവകയും ഒരുമിച്ച് മിക്‌സിയിലോ ജ്യൂസറിലോ ബ്ലെന്‍ഡറിലോ അടിച്ചെടുക്കാം.
ഐസ് കഷ്ണങ്ങള്‍ പൊടിച്ചു ചേര്‍ത്ത് കഴിയ്ക്കാം.
മേമ്പൊടി
വാനില ഫ്‌ളേവറിനു പകരം വേറെ ഏതു രുചികളില്‍ വേണമെങ്കിലും ഇതുണ്ടാക്കാം.











