Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഏത്തപ്പഴം കൊണ്ട് കേക്ക് പോലെ ഒരു അട, കേക്കിനേക്കാള്‍ രുചികരം ആരോഗ്യകരം
പണ്ടുകാലത്ത് വീടുകളിലെ സ്ഥിരം പലഹാരമായിരുന്നു അട. അരിപ്പൊടി കൊണ്ടും ഗോതമ്പുപൊടി കൊണ്ടുമെല്ലാം അട ഉണ്ടാക്കാറുണ്ട്. ചക്കയുടെ കാലമായാല്‍ പഴുത്ത ചക്ക മുറിച്ചിട്ടും ചക്ക വരട്ടിയത് ഇട്ടും അടയുണ്ടാക്കും. വാഴയിലയിലും വട്ടയിലയിലും പരത്തി അട ഉണ്ടാക്കാറുണ്ടെങ്കിലും വഷണയിലയെന്നും വയനയിലയെന്നും അറിയപ്പെടുന്ന സുഗന്ധമുള്ള ഇലയില്‍ അടയുണ്ടാക്കുമ്പോഴുള്ള രുചി ഒന്ന് വേറെ തന്നെയാണ്. വഷണയിലകൊണ്ട് കുമ്പിളാക്കി അതിനുള്ളില്‍ മാവ് നിറച്ച് കുമ്പിളപ്പവും നാട്ടിന്‍പുറങ്ങളില്‍ ഉണ്ടാക്കാറുണ്ട്.

പക്ഷേ ഇന്നത്തെ ജനറേഷന് താല്‍പ്പര്യം കേക്കുകളോടാണ്. ആരോഗ്യത്തിന് അത്ര ഗുണകരമല്ലാത്ത കേക്കുകള്‍ നിത്യവും കഴിക്കുന്നത് ഭാവിയില്‍ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും. അപ്പോള്‍പ്പിനെ അടയുടെ ചേരുവകള്‍ കൊണ്ട് കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു കേക്ക് ഉണ്ടാക്കിക്കൊടുത്താലോ. ഏത്തപ്പഴവും ശര്‍ക്കരയും ചേരുന്ന അടയെന്നോ കേക്ക് എന്നോ വിളിക്കാവുന്ന ഈ പലഹാരം കുട്ടികള്‍ക്ക് ഇഷ്ടമാകും എന്നതില്‍ ഒരു സംശയവും വേണ്ട.
ചേരുവകള്‍
*ഏത്തപ്പഴം - നാലെണ്ണം
*അരിപ്പൊടി - ഒന്നരക്കപ്പ്
*തേങ്ങ ചിരകിയത് - അരമുറി
*ശര്‍ക്കരപ്പാനി
*ഏലയ്ക്കാപ്പൊടി
*ജീരകം
*നെയ്യ് (എല്ലാം ആവശ്യത്തിനനുസരിച്ച്)
തയ്യാറാക്കുന്ന വിധം
*ഏത്തപ്പഴം ആവിയില്‍ പുഴുങ്ങിയെടുക്കുക.
*വേവിച്ച ഏത്തപ്പഴം തണുക്കുമ്പോള്‍ തൊലി കളഞ്ഞ് നാരുകള്‍ മാറ്റി
ഉടച്ചെടുക്കുക.
*അതിലേക്ക് ആവശ്യത്തിന് അരിപ്പൊടിയും അല്‍പ്പം ഉപ്പും നെയ്യും
ചേര്‍ത്ത് കുഴയ്ക്കുക.
*മാവ് ചപ്പാത്തി മാവിന്റെ പരുവത്തിലായിരിക്കണം.
*ഒരു പാത്രത്തില്‍ ശര്‍ക്കര അടുപ്പില്‍ വെച്ച് ഉരുക്കിയെടുക്കുക.
*ഇതിലേക്ക് തേങ്ങ ചിരകിയതും ഏലയ്ക്കാപ്പൊടിയും ജീരകവും ചേര്‍ത്ത്
അടുപ്പില്‍ നിന്നും മാറ്റുക.
*ഇനി ഒരു വട്ടത്തിലുള്ള സ്റ്റീല്‍ പാത്രത്തില്‍ നെയ്യ് പുരട്ടി പകുതി
മാവെടുത്ത് കൈ കൊണ്ട് പരത്തുക.
*പ്ലേറ്റ് മുഴുവന്‍ ഒരിഞ്ച് കനത്തില്‍ മാവ് പരത്തണം.
*ഇനി അതിന് മുകളിലായി ശര്‍ക്കര-തേങ്ങ കൂട്ട് സമമായി വിതറണം.
*ഒരു വാഴയിലയില്‍ ബാക്കി മാവ് എടുത്ത് പാത്രത്തിന്റെ അതേ വട്ടത്തില്‍
*ഏകദേശം നേരത്തെ തയ്യാറാക്കിയ അതേ കട്ടിയില്‍ പരത്തിയെടുക്കുക.
*ഇത് ശര്‍ക്കര വിതറിയതിന് മുകളിലായി വെക്കുക.
*ഇനി ഈ പാത്രം ആവിപ്പാത്രത്തിലേക്ക് ഇറക്കിവെച്ച്
വേവിച്ചെടുക്കുക.
*പഴം അട, അല്ലെങ്കില്‍ പഴം കേക്ക് തയ്യാര്‍.
*ഇനിയിത് കേക്ക് പോലെ മുറിച്ചെടുക്കാം.
അധികം പഴുത്ത പഴം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇനി അഥവാ പഴം പഴുത്തുപോയാല്‍ അരിപ്പൊടി ചേര്‍ത്ത് അഡ്ജസ്റ്റ് ചെയ്യുക.
Image Credit: Wikipedia
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
