Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
ബനാന റവ സ്വീറ്റ് റെസിപ്പി: വളരെ എളുപ്പത്തില്‍ മധുരം തയ്യാറാക്കാം
Banana Rava Sweet Recipe In Malayalam: വൈകുന്നേരം നിങ്ങള്‍ക്ക് എന്തെങ്കിലും മധുരം കഴിക്കണം എന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ ഇനി വളരെ എളുപ്പത്തില്‍ തന്നെ നിങ്ങള്‍ക്ക് വീട്ടില്‍ നല്ല സൂപ്പര്‍ ടേസ്റ്റിയായ പലഹാരം തയ്യാറാക്കാം. നിങ്ങളുടെ വീട്ടില്‍ പഴുത്ത വാഴപ്പഴമുണ്ടെങ്കില് അതു കൊണ്ട് നല്ലൊരു സൂപ്പര്‍ സ്നാക്സ് തയ്യാറാക്കാം. നല്ല ടേസ്റ്റുള്ള മധുരപലഹാരം എപ്രകാരം തയ്യാറാക്കാം എന്ന് നോക്കാം. എല്ലാ തരത്തിലുള്ള സൂപ്പര്‍ ടേസ്റ്റിയായ ബനാന റവ സ്വീറ്റ് റെസിപ്പി എപ്രകാരം തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍:
* നന്നായി പഴുത്ത വാഴപ്പഴം - 2
* നെയ്യ് - 1 സ്പൂണ്‍
* റവ - 1/4 കപ്പ്
* തേങ്ങ ചിരകിയത് - 1/4 കപ്പ്
* തിളപ്പിച്ച പാല് - 1/2 കപ്പ്
* പഞ്ചസാര - 3 ടേബിള്‍സ്പൂണ്‍
* ഏലക്ക പൊടി - 1/2 ടീസ്പൂണ്‍
* നെയ്യ് - 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
* ആദ്യം നന്നായി പഴുത്ത 2 ഏത്തപ്പഴം എടുത്ത് തൊലി കളഞ്ഞ് ചെറിയ
കഷ്ണങ്ങളാക്കി മുറിക്കുക.
* ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ 1 ടേബിള്‍ സ്പൂണ്‍ നെയ്യ്
ഒഴിച്ച് നല്ലതുപോലെ ചൂടാക്കുന്നതിന് ശ്രദ്ധിക്കണം. ശേഷം ഇതിലേക്ക്
വാഴപ്പഴം കഷ്ണങ്ങള്‍ ചേര്‍ത്ത് സോഫ്റ്റ് ആവുന്നത് വരെ
വഴറ്റിയെടുക്കാം
* ശേഷം ഇതിലേക്ക് 1/4 കപ്പ് റവ ചേര്‍ത്ത് തീ കുറച്ച് ചെറുതായി വെച്ച്
ഇളക്കിയെടുക്കണം. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നത് വരെ
ഇളക്കാവുന്നതാണ്.
* പിന്നീട് ഇതിലേക്ക തേങ്ങ ചിരകിയത് ചേര്‍ത്ത് നല്ലതു പോലെ
വഴറ്റിയെടുക്കണം.
*പിന്നീട് ഇതിലേക്ക് തിളപ്പിച്ച പാല് ചേര്‍ത്ത് ഇളക്കാവുന്നതാണ്
* ശേഷം പഞ്ചസാരയും ഏലക്കാപ്പൊടിയും ചേര്‍ത്ത് 3-4 മിനിറ്റ് വഴറ്റി
തണുപ്പിച്ചെടുക്കാം
* പിന്നീട് ഇത് തണുത്തതിന് ശേഷം ചെറിയ ഉരുളകളാക്കി ഒരു പ്ലേറ്റില്‍
വയ്ക്കുക
* പിന്നീട് ഒരു പാന്‍ എടുത്ത് അടുപ്പില്‍ വെച്ച് അതില്‍ 2
ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കി തയ്യാറാക്കി വെച്ചിരിക്കുന്ന
ഉരുളകള്‍ ഇട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത്
വറുത്തെടുക്കാവുന്നതാണ്.
Image Courtesy: Flavourful time
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
