Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
വാഴപ്പഴവും റവയും മാത്രം മതി: കിടിലന്‍ സ്നാക്സ് തയ്യാര്‍
വീട്ടില്‍ എപ്പോഴും മധുരം കഴിക്കണം എന്ന് നിര്‍ബന്ധമുള്ളവരുണ്ടോ? അല്ലെങ്കില്‍ ഈ മഴയത്ത് അല്പം മൊരിഞ്ഞ ഒരു കറുമുറെ സ്നാക്സ് വേണമെന്ന് ആഗ്രഹമുള്ളവരുണ്ടോ? എന്നാല്‍ അവര്‍ക്കാണ് ഈ റെസിപ്പി. വളരെ എളുപ്പത്തില്‍ വാഴപ്പഴവും റവയും ഉപയോഗിച്ച് നമുക്ക് നല്ല കിടിലന്‍ റെസിപ്പി തയ്യാറാക്കാം. ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് എന്ന് മാത്രമല്ല കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നല്ല കിടിലന്‍ സ്നാക്സ് നമുക്ക് വളരെ എളുപ്പത്തില്‍ തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍:
* നെയ്യ് - 2 ടീസ്പൂണ്‍
* കശുവണ്ടി, ബദാം - അല്പം (ചെറുതായി അരിഞ്ഞത്)
* റവ - 1 കപ്പ്
* നെയ്യ് - 1/2 ടീസ്പൂണ്‍
* തേങ്ങ ചിരകിയത് - 1/2 കപ്പ്
* നല്ലതുപോലെ പഴുത്ത വാഴപ്പഴം - 2
*പഞ്ചസാര - 3 ടേബിള്‍സ്പൂണ്‍
*ഏലക്ക പൊടി - 1/2 ടീസ്പൂണ്‍
* എണ്ണ - വറുക്കാന്‍ ആവശ്യമായ അളവ്
തയ്യാറാക്കുന്ന വിധം:
* ആദ്യമായി ഒരു ഫ്രയിംഗ് പാന്‍ അടുപ്പില്‍ വെച്ച് നല്ലതുപോലെ
ചൂടാക്കുക. അതിന് ശേഷം ഇതിലേക്ക് 2 ടീസ്പൂണ്‍ നെയ്യ് ഒഴിച്ച്
ചൂടാകുമ്പോള്‍ കശുവണ്ടിയും ബദാമും ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍
നിറത്തില്‍ വറുത്തെടുക്കാം.
* അതിന് ശേഷം അതേ പാനില്‍ തന്നെ 1 ടീസ്പൂണ്‍ നെയ്യ് ഒഴിച്ച്
ചൂടാകുമ്പോള്‍ റവ ഇട്ട് ഗോള്‍ഡന്‍ നിറമാവുന്നത് വരെ വഴറ്റി മാറ്റി
വെക്കണം
* പിന്നീട് പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് 1/2 ടീസ്പൂണ്‍
നെയ്യൊഴിച്ച് തേങ്ങ ചിരകിയത് നല്ലതുപോലെ ഗോള്‍ഡന്‍ നിറമാവുന്നത് വരെ
ഇളക്കിയെടുക്കണ
* ശേഷം ഒരു പാത്രത്തില്‍ 2 ഏത്തപ്പഴം ചേര്‍ത്ത് 3 ടേബിള്‍സ്പൂണ്‍
പഞ്ചസാരയും അല്പം തേനും മിക്സ് ചെയ്ത് നല്ലതുപോലെ കുഴച്ച്
വെക്കുക.
* ശേഷം വറുത്ത റവ, തേങ്ങ, കശുവണ്ടിയും, ബദാം, ഏലക്കാപ്പൊടി എന്നിവ
ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്ത് കൈകൊണ്ട് കുഴച്ച്
ഉരുളകളാക്കുക
* ഒരു പാന്‍ അടുപ്പില്‍ വെച്ച് വറുക്കാന്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്
തയ്യാറാക്കി വെച്ചിരിക്കുന്ന ഉരുളകള്‍ ഇട്ട് ഗോള്‍ഡന്‍ നിറത്തില്‍
വറുത്തെടുക്കാവുന്നതാണ്.
Image Courtesy: Akshaya. com
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
