Latest Updates
-
കനത്ത മഴയിൽ വീട് സുരക്ഷിതമാണോ? ഈ വാസ്തു ടിപ്സുകൾ അറിഞ്ഞിരിക്കണം, അപകടങ്ങൾ ഒഴിവാക്കാം -
ശരദ് പൂർണ്ണിമ 2026: ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഐശ്വര്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
53-ാം വയസ്സിലും മലൈക അറോറയുടെ ഈ ഫിറ്റ്നസ് രഹസ്യം; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും പൈലേറ്റ്സും ഇങ്ങനെ! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ്പ് ഒന്നാം ഘട്ട നിയന്ത്രണങ്ങൾ ഇന്ന് മുതൽ, നിങ്ങൾ അറിയേണ്ടതെല്ലാം! -
ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ഈ രാശിക്കാർക്ക് കഷ്ടകാലമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 23-25 വാരാന്ത്യം: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
കർവാ ചൗത് 2026: ചന്ദ്രോദയ സമയം അറിയാം, വ്രതമെടുക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ഒക്ടോബർ 23 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
2026 ഒക്ടോബർ 22 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
പാപാങ്കുശ ഏകാദശി: വ്രതം അവസാനിപ്പിക്കേണ്ട പാരണം സമയം അറിയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
ഓണസദ്യക്ക് കായ വറുത്തത് തയ്യാറാക്കാം
ഇനി വീട്ടില്‍ നല്ല സ്വാദിഷ്ഠമായ കായ ചിപ്സ് നമുക്ക് തയ്യാറാക്കി നോക്കാം.
കായവറുത്തതില്ലാതെ ഒരു ഓണത്തെക്കുറിച്ച് സങ്കല്പ്പിക്കാന് പോലുമാവില്ല മലയാളിക്ക്. ഏത് പ്രായക്കാര്‍ക്കും എപ്പോഴും ഇഷ്ടപ്പെടുന്ന ഒന്നാണ് കായവറുത്തത്. പച്ചക്കായയാണ് ഇതിന് സാധാരണയായി ഉപയോഗിക്കുന്നത്. പലരും ബനാന ചിപ്സ് എന്ന് പറയുമ്പോള്‍ കടയിലേക്ക് ഓടുന്നതാണ് ശീലം. എന്നാല്‍ ഇനി ഒരിക്കലും ചിപ്സിനായി കടയിലേക്ക് ഓടേണ്ട ആവശ്യം വരില്ല.
കാരണം നമുക്ക് നല്ല സ്വാദിഷ്ഠമായ രീതിയില്‍ കായ ചിപ്സ് തയ്യാറാക്കാം. ഇത് ആരോഗ്യത്തിനും ഉത്തമമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. തൊലി കളഞ്ഞ കായയാണ് ഇതിനായി ഉപയോഗിക്കുക. ഇനി വീട്ടില്‍ നല്ല സ്വാദിഷ്ഠമായ കായ ചിപ്സ് നമുക്ക് തയ്യാറാക്കി നോക്കാം.
ബനാന ചിപ്സ് റെസിപ്പി വീഡിയോ

Recipe By: ഹേമ സുബ്രഹ്മണ്യന്
Recipe Type: സ്നാക്സ്
Serves: 2
-
പച്ചക്കായ
എണ്ണ വറുക്കാന്‍ പാകത്തിന്
ഉപ്പ് പാകത്തിന്
മുളക് പൊടി അരടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി ഒരു നുള്ള്
-
1. പച്ചക്കായ ചെറുതായി അരിയുക.
2. ഒരു ചട്ടിയില്‍ അല്പം എണ്ണ ചൂടാക്കുക. എണ്ണ നന്നായി തിളച്ചെന്ന് ഉറപ്പ് വരുത്തണം.
3. പതുക്കെ പതുക്കെയായി കായ തിളച്ച എണ്ണയിലേക്ക് ഇടുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ അത് വാങ്ങിവെക്കണം.
4. ഒരു ചെറിയ പാത്രത്തില്‍ അല്പം ഉപ്പ്, മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ മിക്സ് ചെയ്യുക.
5. ഇത് വറുത്ത് കോരിയ കായയുടെ മുകളിലേക്ക് തൂവുക.
6. നല്ല സ്വാദിഷ്ഠമായ കായ ചിപ്സ് റെഡി.
- 1. വളരെ കനം കുറച്ച് മാത്രമേ കായ അരിയാന്‍ പാടുകയുള്ളൂ.
- 2. വറുക്കുന്നതിനു മുന്‍പ് എണ്ണ നല്ലതു പോലെ ചൂടായെന്ന് ഉറപ്പ് വരുത്തണം. 3. എണ്ണയിലേക്ക് കായ കഷ്ണങ്ങള്‍ ഇടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
- സെര്‍വിങ് സൈസ് - 1 കപ്പ്
- കലോറി - 519 cal
- കൊഴുപ്പ് - 34 g
- പ്രോട്ടീന്‍ - 2.3 g
- കാര്‍ബോഹൈഡ്രേറ്റ് - 58 g
- ഷുഗര്‍ - 35 g
സ്റ്റെപ് ബൈ സ്റ്റെപ്- ബനാന ചിപ്സ് റെസിപ്പി
1. പച്ചക്കായ ചെറുതായി അരിയുക.

2. ഒരു ചട്ടിയില്‍ അല്പം എണ്ണ ചൂടാക്കുക. എണ്ണ നന്നായി തിളച്ചെന്ന് ഉറപ്പ് വരുത്തണം.

3. പതുക്കെ പതുക്കെയായി കായ തിളച്ച എണ്ണയിലേക്ക് ഇടുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ അത് വാങ്ങിവെക്കണം.

4. ഒരു ചെറിയ പാത്രത്തില്‍ അല്പം ഉപ്പ്, മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ മിക്സ് ചെയ്യുക.



5. ഇത് വറുത്ത് കോരിയ കായയുടെ മുകളിലേക്ക് തൂവുക.

6. നല്ല സ്വാദിഷ്ഠമായ കായ ചിപ്സ് റെഡി.

Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
