Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ബാദാമി പനീര്‍ മസാല
പനീര്‍ കൊണ്ട് പലതരം വിഭവങ്ങളും തയ്യാറാക്കാം.
റെസ്റ്റോറന്റുകളില്‍ സാധാരണയായി മെനു ലിസ്റ്റില്‍ കാണുന്ന ഒന്നാണ് ബാദാമി പനീര്‍. ഇത് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ.

പനീര്‍-കാല് കിലോ
സവാള-2
ഇഞ്ചി-1 കഷ്ണം
വെളുത്തുള്ളി-5
തക്കാളി-2
ബദാം-12
മുളകുപൊടി-1ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
ചുവന്ന മുളക്-3
ഗ്രാമ്പൂ-1
വയനില-1
കറുവാപ്പട്ട-ഒരു കഷ്ണം
പാല്-1 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി-അര ടീസ്പൂണ്‍
പഞ്ചസാര-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില
പനീര്‍ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ബദാം വെള്ളത്തിലിട്ട് കുതിര്‍ത്തെടുക്കണം. തക്കാളി മിക്സിയിലിട്ട് അരച്ചെടുക്കുക.
ഇഞ്ചി, വെളുത്തുള്ളി, സവാള, ചുവന്ന മുളക് എന്നിവ അല്പം വെള്ളം ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കണം.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതില്‍ പനീര്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റിയെടുക്കണം. ഇത് മാറ്റി വയ്ക്കുക.
ഒരു പാത്രത്തില്‍ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക.
ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ഇതില്‍ ഗ്രാമ്പൂ,വയനയില, കറുവാപ്പട്ട എന്നി മൂപ്പിക്കുക. ഇതിലേക്ക് മസാലപ്പൊടികളും നേരത്തെ അരച്ചു വച്ചിരിക്കുന്ന പേസ്റ്റും ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ ഇളക്കി അല്പം കഴിയുമ്പോള്‍ അരച്ചു വച്ചിരിക്കുന്ന തക്കാളിയും ചേര്‍ക്കുക. ഇതിലേക്ക് പിന്നീട് ഗരം മസാല, ജീരകപ്പൊടി എന്നിവ ചേര്‍ത്തിളക്കണം. അര കപ്പ് വെള്ളം ചേര്‍ത്ത് കുറഞ്ഞ തീയില്‍ തിളപ്പിക്കുക.
ഗ്രേവി കുറുകിക്കഴിയുമ്പോള്‍ ഇതിലേക്ക് പാല്, പഞ്ചസാര എന്നിവ ചേര്‍ത്തിളക്കണം. ഇതിലേക്ക് പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. പനീറില്‍ ഗ്രേവി നല്ലപോലെ പിടിച്ച് കുറുകിക്കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്ത് വാങ്ങി വയ്ക്കാം.
മേമ്പൊടി
പനീര്‍ കഷ്ണങ്ങള്‍ നല്ലപോലെ വറുത്താല്‍ സ്വാദു കൂടും. കറിയില്‍ അല്പം നെയ്യ് ചേര്‍ത്താല്‍ മണവും സ്വാദും കൂടും.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
