Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

ആരോഗ്യത്തിന് ബേബി കോണ്‍ സൂപ്പ്

Soup
സൂപ്പ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. അസുഖം വരുമ്പോള്‍ പ്രസരിപ്പും ആരോഗ്യവും വീണ്ടെടുക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ് സൂപ്പ്.

കുട്ടികള്‍ക്ക് ആവശ്യത്തിനുള്ള പോഷകങ്ങള്‍ ലഭിക്കുന്നതിനും സൂപ്പ് ഏറെ നല്ലതാണ.് പ്രത്യേകിച്ചും പച്ചക്കറികള്‍ കഴിയ്ക്കുവാന്‍ മടിയ്ക്കുന്ന കുട്ടികള്‍ക്ക്. ഇതാ ബേബി കോണ്‍ സൂപ്പ,് എളുപ്പം, രുചികരം.

ബേബി കോണ്‍-6
സവാള-1
ഫ്രഞ്ച് ബീന്‍സ്-2 ടേബിള്‍ സ്പൂണ്‍
ക്യാരറ്റ്-1
വെജിറ്റബിള്‍ സ്‌റ്റോക്ക്-4 കപ്പ്
എണ്ണ
ഉപ്പ്

ബേബി കോണ്‍ കഴുകി കഷ്ണങ്ങളാക്കി മുറിയ്ക്കുക. സവാള, ബീന്‍സ്, ക്യാരറ്റ് എന്നിവയും കനം കുറച്ച് ചെറുതായി നുറുക്കണം.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികള്‍ ഇടണം. ഇത് നല്ലപോലെ വഴറ്റുക. നല്ല വേവാകുമ്പോള്‍ ഇതിലേക്ക് വെജിറ്റബില്‍ സ്റ്റോക്ക് ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി അല്‍പനേരം കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക.

ഇതിലേക്ക് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

മേമ്പൊടി

ബേബി കോണ്‍ ഇല്ലെങ്കില്‍ സാധാരണ വേര്‍പെടുത്തിയ ചോളമുപയോഗിച്ചും ഇതുണ്ടാക്കാം. ഗ്രീന്‍പീസും വേണമെങ്കില്‍ ഇതില്‍ സൂപ്പില്‍ ചേര്‍ക്കാം.

കുട്ടികള്‍ക്കെങ്കില്‍ പച്ചക്കറികള്‍ ബട്ടറില്‍ വഴറ്റുകയോ ബട്ടര്‍ അല്‍പം സൂപ്പില്‍ ചേര്‍ക്കുകയോ ആവാം.

സൂപ്പില്‍ ചില്ലിസോസ് ചേര്‍ത്തു കഴിയ്ക്കുന്നത് സ്വാദു കൂടുതല്‍ നല്‍കും.

[ of 5 - Users]

English Summary

Baby Corn Soup is a tasty nutritious food item, specially for kids. It is very easy to prepare,
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+