Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
പതിവുരീതിയില്‍ പരിപ്പ് കറി ഉണ്ടാക്കി മടുത്തവര്‍ക്ക് ആന്ധ്രാസ്റ്റൈലില് ദാല്‍ കറി
Recipes
oi-Veena M A
Posted By: Veena M A
പരിപ്പുകറി എന്നും ഒരേ രീതിയില്‍ ഉണ്ടാക്കി മടുത്തവര്ക്കുള്ളതാണ് ഈ റെസിപ്പി. ചപ്പാത്തിക്കും ചോറിനുമെല്ലാം വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നത് കൊണ്ട് ഇടക്കിടയ്ക്ക് പരിപ്പുകറി ഉണ്ടാക്കുന്നവര്‍ക്ക് പതിവുസ്റ്റൈല് മാറ്റിപ്പിടിച്ച് പുതിയ രുചിയില്‍ ദാല്‍ വിത്ത് ടൊമാറ്റോ എന്ന പേരോടെ അവതരിപ്പിക്കാനാകുന്ന പരിപ്പുകറിയാണ് ഇത്. ആന്ധ്രാ സ്റ്റൈലിലാണ് ഇതുണ്ടാക്കുന്നത്.

ആന്ധ്ര ബിരിയാണി, ആന്ധ്ര അച്ചാര്‍ ഇങ്ങനെ രുചിലോകത്ത് പേരെടുത്ത നിരവധി ആന്ധ്രാ വിഭവങ്ങള്‍ ഉണ്ട്. അതിനൊപ്പം ഇതാ ആന്ധ്രാ സ്റ്റൈലില്‍ ഒരു ദാല്‍ കറി.
ചേരുവകള്‍
- തുവരപ്പരിപ്പ് - 150 ഗ്രാം
- തക്കാളി - മൂന്നെണ്ണം
- വലിയ ഉള്ളി - രണ്ടെണ്ണം
- പച്ചമുളക് - 3 എണ്ണം
- എണ്ണ- 1 ടേബിള്‍സ്പൂണ്‍
- വെളുത്തുള്ളി - അഞ്ച് അല്ലി
- ചെറുനാരങ്ങാനീര് - ഒരു ടീസ്പൂണ്‍
- കുരുമുളക് - ഒരു ടീസ്പൂണ്‍
- ജീരകം - 1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി - കാല് ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
- പരിപ്പ് നല്ലവണ്ണം കഴുതി അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക.
- അതിനുശേഷം കുക്കറിലോ അല്ലാതെയോ കുറച്ച് വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് പരിപ്പ് നല്ലവണ്ണം വേവിച്ചെടുക്കുക.
- അതിനുശേഷം അതിലേക്ക് സവാളയും തക്കാളിയും പച്ചമുളകും അരിഞ്ഞുചേര്‍ത്ത് വേവിക്കാന്‍ വെക്കുക.
- ഈ സമയത്ത് മിക്സിയുടെ ജാറില്‍ വെളുത്തുള്ളി, ജീരകം എന്നിവ അരച്ചെടുക്കുക.
- അരപ്പ് അടുപ്പത്തുള്ള പരിപ്പിലേക്ക് ചേര്‍ത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ക്കുക.
- ആവശ്യമെങ്കില്‍ പുളിക്കായി സ്വല്പ്പം വാളന്‍പുളി പിഴിഞ്ഞ വെള്ളവും ചേര്‍ക്കാവുന്നതാണ്.
- ഇനി നെയ്യില്‍ കടുക്, കുരുമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് വറവിട്ട് ദാലില്‍ ചേര്‍ക്കാം.
- ആന്ധ്രാസ്റ്റൈല്‍ പരിപ്പുകറി തയ്യാര്‍.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary
Andra Style Tomato Dal Recipe, How to Make Tomato Dal Recipe in Malayalam
Story first published: Friday, July 5, 2024, 23:46 [IST]
Other articles published on Jul 5, 2024



Click it and Unblock the Notifications
