Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

പതിവുരീതിയില്‍ പരിപ്പ് കറി ഉണ്ടാക്കി മടുത്തവര്‍ക്ക് ആന്ധ്രാസ്റ്റൈലില്‍ ദാല്‍ കറി

പരിപ്പുകറി എന്നും ഒരേ രീതിയില്‍ ഉണ്ടാക്കി മടുത്തവര്‍ക്കുള്ളതാണ് ഈ റെസിപ്പി. ചപ്പാത്തിക്കും ചോറിനുമെല്ലാം വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നത് കൊണ്ട് ഇടക്കിടയ്ക്ക് പരിപ്പുകറി ഉണ്ടാക്കുന്നവര്‍ക്ക് പതിവുസ്റ്റൈല്‍ മാറ്റിപ്പിടിച്ച് പുതിയ രുചിയില്‍ ദാല്‍ വിത്ത് ടൊമാറ്റോ എന്ന പേരോടെ അവതരിപ്പിക്കാനാകുന്ന പരിപ്പുകറിയാണ് ഇത്. ആന്ധ്രാ സ്റ്റൈലിലാണ് ഇതുണ്ടാക്കുന്നത്.

dal-recipe

ആന്ധ്ര ബിരിയാണി, ആന്ധ്ര അച്ചാര്‍ ഇങ്ങനെ രുചിലോകത്ത് പേരെടുത്ത നിരവധി ആന്ധ്രാ വിഭവങ്ങള്‍ ഉണ്ട്. അതിനൊപ്പം ഇതാ ആന്ധ്രാ സ്റ്റൈലില്‍ ഒരു ദാല്‍ കറി.

ചേരുവകള്‍

  • തുവരപ്പരിപ്പ് - 150 ഗ്രാം
  • തക്കാളി - മൂന്നെണ്ണം
  • വലിയ ഉള്ളി - രണ്ടെണ്ണം
  • പച്ചമുളക് - 3 എണ്ണം
  • എണ്ണ- 1 ടേബിള്‍സ്പൂണ്‍
  • വെളുത്തുള്ളി - അഞ്ച് അല്ലി
  • ചെറുനാരങ്ങാനീര് - ഒരു ടീസ്പൂണ്‍
  • കുരുമുളക് - ഒരു ടീസ്പൂണ്‍
  • ജീരകം - 1 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

  • പരിപ്പ് നല്ലവണ്ണം കഴുതി അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക.
  • അതിനുശേഷം കുക്കറിലോ അല്ലാതെയോ കുറച്ച് വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് പരിപ്പ് നല്ലവണ്ണം വേവിച്ചെടുക്കുക.
  • അതിനുശേഷം അതിലേക്ക് സവാളയും തക്കാളിയും പച്ചമുളകും അരിഞ്ഞുചേര്‍ത്ത് വേവിക്കാന്‍ വെക്കുക.
  • ഈ സമയത്ത് മിക്‌സിയുടെ ജാറില്‍ വെളുത്തുള്ളി, ജീരകം എന്നിവ അരച്ചെടുക്കുക.
  • അരപ്പ് അടുപ്പത്തുള്ള പരിപ്പിലേക്ക് ചേര്‍ത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ക്കുക.
  • ആവശ്യമെങ്കില്‍ പുളിക്കായി സ്വല്‍പ്പം വാളന്‍പുളി പിഴിഞ്ഞ വെള്ളവും ചേര്‍ക്കാവുന്നതാണ്.
  • ഇനി നെയ്യില്‍ കടുക്, കുരുമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് വറവിട്ട് ദാലില്‍ ചേര്‍ക്കാം.
  • ആന്ധ്രാസ്റ്റൈല്‍ പരിപ്പുകറി തയ്യാര്‍.
[ of 5 - Users]

English Summary

Here we are discussing a andra style tomato dal recipe in malayalam. This is a different and delicious dal recipe.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+