ചായ, അല്ലെങ്കില്‍ കാപ്പി ശീലങ്ങളില്ലാത്തവര് ചുരുങ്ങും. രാവിലെയും വൈകീട്ടും ഒരു കപ്പു ചായയെന്നതാണ് പലരുടേയും ശീലം.
ചായയില്‍ തന്നെ വകഭേദങ്ങള്‍ ധാരാളമുണ്ട്. കട്ടന്‍ ചായ, ഗ്രീന്‍ ടീ എന്നിവയെല്ലാം ഇതില്‍ പെടും.
മുകളില്‍ പറഞ്ഞ രണ്ടെണ്ണത്തിനു പുറമേയും വിവിധതരം ചായകള്‍ തയ്യാറാക്കാം. ഉന്മേഷം നല്‍കുക മാത്രമല്ല, അസുഖങ്ങള്‍ മാറ്റുവാനും ചര്‍മസൗന്ദര്യത്തിനുമെല്ലാം ഇവ ഉപകരിയ്ക്കുകയും ചെയ്യും.

ഒറിഗാനോ ടീ
ഒറിഗാനോ ടീ ലോകത്തിലെ പല സ്ഥലങ്ങളിലും ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഒറിഗാനോ എന്ന സസ്യത്തിന്റെ ഇലയാണ് ഇവിടെ ഉപയോഗിക്കുന്നത്. വൈറ്റമിന്‍ കെ അടങ്ങിയിരിയ്ക്കുന്ന ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

റെഡ് ക്ലോവര്‍ ടീ
റെഡ് ക്ലോവര്‍ ടീ ഭക്ഷണത്തിനു ശേഷം കുടിയ്ക്കുവാന്‍ നല്ലതാണ്. റെക് ക്ലോവര്‍ എന്ന ചെടിയുടെ പൂക്കള്‍ ഉണക്കി പൊടിച്ചാണ് ഈ ചായയുണ്ടാക്കുന്നത്.

ടീ ഫ്രൂട്ട് പഞ്ച്
ചായയില്‍ ഫ്രൂട്സ് ചേര്‍ത്ത് ടീ ഫ്രൂട്ട് പഞ്ച് ഉണ്ടാക്കാം. ഉന്മേഷത്തൊടൊപ്പം ആരോഗ്യവും ലഭിയ്ക്കും.

തുളസി ചായ
തുളസി ചായ കോള്‍ഡ്, പനി തുടങ്ങിയ രോഗാവസ്ഥകളില്‍ നല്ലതാണ്. തുളിയ്ക്കൊപ്പം കുരുമുളകു കൂടി ചേര്‍ക്കുന്നത് കൂടുതല്‍ ഗുണം നല്‍കും.

സ്പെഷല്‍ മസാല ചായ
ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ ചേര്‍ത്തും ചായയുണ്ടാക്കാം. സ്പെഷല്‍ മസാല ചായ എന്ന ഗണത്തില്‍ ഇതിനെ ഉള്‍പ്പെടുത്താം.

ഏലയ്ക്ക
ഏലയ്ക്ക ചേര്‍ത്തുള്ള ചായയും ഉന്മേഷം നല്കുന്ന ഒന്നു തന്നെ.

ഹൈബിസ്കസ് ടീ
ഈജിപ്തിലെ വിവാഹങ്ങളില്‍ നല്‍കിയിരുന്ന മധുരമുള്ള പാനീയമാണ് ഹൈബിസ്കസ് ടീ എന്നറിയപ്പെട്ടിരുന്നത്. ചെമ്പരത്തിയുടെ പൂ ചേര്‍ത്തുള്ള ചായയാണിത്.

ലിച്ചി ചായ
ലിച്ചി എന്ന പഴവര്ഗമുപയോഗിച്ചും ചായയുണ്ടാക്കാം. ഇതില്‍ വൈറ്റമിന്‍ സി, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

മസാലചായ
വിവിധയിനം മസാലകള്‍ ചേര്‍ത്ത മസാലചായയും ലഭ്യമാണ്.

കാഹ്വ
കാഹ്വ എന്നൊരു കശ്മീരി ചായയുണ്ട്. കുങ്കുമപ്പൂ, ബദാം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ചായയാണിത്.













