Latest Updates
-
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ!
ആലൂ പാലക് മസാല
ഉരുളക്കിഴങ്ങ് ഏതു വിഭാഗത്തില്‍ പെട്ട ആളുകളും ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ്. പാലക് ആരോഗ്യഗുണങ്ങള്‍ ഏറെയടങ്ങിയ ഒരു ഇലക്കറിയും.
ഉരുളക്കിഴങ്ങും പാലകും ഉപയോഗിച്ച് നോര്‍ത്തിന്ത്യന്‍ രീതിയില്‍ സ്വാദിഷ്ടമായ ഒരു കറിയുണ്ടാക്കി നോക്കൂ, ആലൂ പാലക് മസാല.

ഉരുളക്കിഴങ്ങ്-3
പാലക്-കാല്‍കിലോ
പച്ചമുളക്-3
വെളുത്തുള്ളിൃ4
തക്കാളി-1
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
കടുക്-1 ടീസ്പൂണ്‍
വയനയില-1
ഉപ്പ്
എണ്ണ
ഉരുളക്കിഴങ്ങ് നാലായി മുറിയ്ക്കുക. പാലക് നല്ലപോലെ കഴുകി ചെറുതായി അരിയുക.
ഒരു പാത്രത്തില്‍ എണ്ണയൊഴിയ്ക്കുക. ഇതില്‍ കടുകും ജീരകവും പൊട്ടിയ്ക്കുക. വയനയില ചേര്‍ക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങു ചേര്‍ത്ത് നല്ലപോലെ ഇളക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് അരിഞ്ഞു വച്ചിരിക്കുന്ന പാലക് ചേര്‍ക്കണം.
ഇതിലേക്ക് വെളുത്തുളളി, പച്ചമുളക് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കണം. തക്കാളിയും അരിഞ്ഞിട്ട് ഇളക്കണം.
തക്കാളി ഒരുവിധം ഉടഞ്ഞുകഴിയുമ്പോള് മസാലപ്പൊടികള്‍ ചേര്‍ത്ത് ഇളക്കുക. പാത്രം അടച്ചു വച്ച് വേവിയ്ക്കണം.
മേമ്പൊടി
ഈ കറി വേവാന്‍ അധികം വെള്ളമൊഴിയ്ക്കരുത്. പാലക് ഉടഞ്ഞുപോകും. വേണമെങ്കില്‍ അല്പം വെള്ളം തളിച്ചു കൊടുക്കുക.
ഉരുളക്കിഴങ്ങ് നേരത്തെ പുഴുങ്ങിയെടുത്തും ഈ കറിയുണ്ടാക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
