Latest Updates
-
കർക്കടകത്തിൽ ചൊവ്വയുടെ സംക്രമണം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ധനു രാശിയിൽ ചന്ദ്രൻ: മൂലം നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക ദിനം, യാത്രയിലും പണമിടപാടിലും ശ്രദ്ധ വേണം -
2026 സെപ്റ്റംബർ 19: ആയുഷ്മാൻ യോഗം മാറി സൗഭാഗ്യ യോഗം വരുന്നു; ഈ സമയമാറ്റം നിങ്ങളുടെ തീരുമാനങ്ങളെ എങ്ങനെ ബാധിക്കും? -
സെപ്റ്റംബർ 19: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ, ധനനേട്ടത്തിന് വഴിതുറക്കുന്നു! -
രാശിഫലം സെപ്റ്റംബർ 18: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജ്യേഷ്ഠ ഗൗരി പൂജ 2026: ശുഭ മുഹൂർത്തങ്ങളും ലളിതമായ പൂജാവിധികളും; അറിയേണ്ടതെല്ലാം ഇവിടെ -
ഐഫോൺ 18 ഇന്ത്യയിൽ: സ്റ്റോറുകളിൽ വൻ തിരക്ക്, ഓഫറുകൾ സ്വന്തമാക്കാൻ വഴികൾ ഇതാ -
ആയുഷ്മാൻ യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം: 12 രാശിക്കാർക്കും ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ആന്റി-പൊല്യൂഷൻ ദിനചര്യ പരീക്ഷിക്കൂ -
ഗണേശോത്സവക്കാലത്ത് അതിഥികളെ വരവേൽക്കാൻ ഒരുങ്ങുകയാണോ? വീടിന്റെ പ്രധാന വാതിലിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ
സ്വാദിഷ്ഠമായ ആലൂ ചാറ്റ് തയ്യാറാക്കാം
നല്ല സ്വാദിഷ്ഠമായ ആലൂ ചാറ്റ് എങ്ങനെ നമുക്ക് വീട്ടില്‍ തയ്യാറാക്കാം എന്ന് നോക്കാം.
പൊരിച്ചതും വറുത്തതുമായ വിഭവങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആരുടെ വായിലാണ് വെള്ളമൂറാത്തത്. പ്രത്യേകിച്ച് ഉരുളക്കിഴങ്ങു കൊണ്ട് ഉണ്ടാക്കുന്നവ. വായയ്ക്ക് ഒരു നിയന്ത്രണവും നല്‍കാതെ കഴിക്കാന്‍ പറ്റുന്ന വിഭവമാണ് ഉരുളകിഴങ്ങുകൊണ്ടുള്ളവ. അങ്ങനെയെങ്കില്‍ ഇന്ന് ഉരുളക്കിളങ്ങുകൊണ്ടുള്ള ഒരു പുതിയ വിഭവം പരിചയപ്പെട്ടാലോ
ആലൂ ചാറ്റ് , ഡല്‍ഹിയില്‍ തെരുവോരങ്ങളിലെ കടകളിലെ സ്ഥിരം സാനിധ്യമായ ഇവന് ആരാധകര്‍ ഏറെയാണ്. നല്ല മുരിഞ്ഞ ആലൂ ചാറ്റ് അല്‍പ്പം എരിവോടെ അകത്താക്കിയാല്‍ ഉണ്ടല്ലോ ..പറയുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നു നേരം കൊല്ലാനും വിശപ്പ് മാറ്റാനുമൊക്കെ ഒരുപോലെ സഹായിക്കുന്ന പൊട്ടറ്റോ ചാറ്റിന് ഇപ്പോള്‍ ഇങ്ങ് കേരളത്തിലും ആരാധകര്‍ ഏറുന്നുണ്ട് കേട്ടോ.കണ്ണിനേയും വയറിനേയും ഒരു പോലെ ആകര്‍ഷിക്കുന്ന ഈ ഡല്ഹിക്കാരന് ആലൂ ചാറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം
ആലൂ ചാറ്റ് റെസിപ്പി വീഡിയോ

Recipe By: പ്രിയങ്ക ത്യാഗി
Recipe Type: സ്നാക്സ്
Serves: 3-4
-
ഉരുളക്കിഴങ്ങ് തൊലികളഞ്ഞത് 500 ഗ്രാം
എണ്ണ -ആവശ്യത്തിന്
ഉപ്പ് -1/2 ടീസ്പൂണ്‍
കാശ്മീരി മുളക്പൊടി -1/2 ടീസ്പൂണ്‍
ഉണക്കമാങ്ങാ പൊടി -1/2 ടീസ്പൂണ്‍
വറുത്ത ജീരകപ്പൊടി -1/2ടീസ്പൂണ്‍
ചാറ്റ് മസാല -1/2ടീസ്പൂണ്‍
നാരങ്ങാ നീര് -1 ടേബിള്‍ സ്പൂണ്‍
മല്ലിയില, പുതിന ചട്ണി -1/2ടേബിള്‍ സ്പൂണ്‍
പുളി ചട്ണി -1 ടേബിള്‍ സ്പൂണ്‍
സേവ് -1 ചെറിയ ബൗള്‍
മല്ലിയില അരിഞ്ഞത് -ആവശ്യത്തിന്
മാതള നാരങ്ങ -ഗാര്‍നിഷ് ചെയ്യാന്‍
-
1. ആദ്യം ഒരു പാനില്‍ വെളിച്ചെണ്ണയെടുത്ത് ചൂടാക്കി ഉരുളക്കിഴങ്ങ് മുറിച്ചത് വറുത്തെടുക്കുക.
2. അല്‍പ്പം ഗോള്‍ഡന്‍ ചുവപ്പായാല്‍ അവ എണ്ണയില്‍ നിന്ന് കോരി മാറ്റുക.
3. അതിലേക്ക് അല്പം ഉപ്പും മുളകുപൊടിയും ചേര്‍ക്കുക.
4. പിന്നീട് ഉണക്ക മാങ്ങാപൊടിയും ജീരക പൊടിയും ചാറ്റ് മസാലയും ചേര്‍ക്കുക.
5. പിന്നീട് അതിലേക്ക് അല്‍പ്പം നാരങ്ങാ നീര് ചേര്‍ത്ത് നന്നായി ഇളക്കുക.
6.അതിലേക്ക് പുളി ചട്ണിയും മല്ലിയിലപുതിന ചട്ണിയും ചേര്‍ത്ത് നന്നായി ഇളക്കുക.
7.അതിന് മുകളിലേക്ക് മല്ലിയിലയും മാതള നാരങ്ങയും സേവും ചേര്‍ത്ത് അലങ്കരിക്കുക
8.തയ്യാറാക്കിയ വിഭവത്തിന് മുകളിലേക്ക് രണ്ട് ചട്ണിയും അല്പം ഒഴിച്ചു കൊടുത്ത് ആലൂ ചാറ്റിന് കൂടുതല്‍ ഭംഗി വരുത്താം.
- 1. മസാലകള്‍ നിങ്ങളുടെ രുചിക്കനുസരിച്ച് ഉപയോഗിക്കാം.
- 2.ഡയറ്റിലുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് വറുത്തെടുക്കുന്നതിന് പകരം ചുട്ടെടുക്കാം.
- കലോറി - 334 കലോറീസ്
- ഫാറ്റ് - 27.4 ഗ്രാം
- പ്രോട്ടീന്‍ - 3.2 ഗ്രാം
- കാര്‍ബോ ഹൈഡ്രേറ്റ് - 18.7 ഗ്രാം
- ഫൈബര്‍ - 3.6 ഗ്രാം
ആലൂ ചാറ്റ് സ്റ്റെപ് ബൈ സ്റ്റെപ് ആയി തയ്യാറാക്കാം
1. ആദ്യം ഒരു പാനില്‍ വെളിച്ചെണ്ണയെടുത്ത് ചൂടാക്കി ഉരുളക്കിഴങ്ങ് മുറിച്ചത് വറുത്തെടുക്കുക.

2. അല്‍പ്പം ഗോള്‍ഡന്‍ ചുവപ്പായാല്‍ അവ എണ്ണയില്‍ നിന്ന് കോരി മാറ്റുക.

3. അതിലേക്ക് അല്പം ഉപ്പും മുളകുപൊടിയും ചേര്‍ക്കുക.

4. പിന്നീട് ഉണക്ക മാങ്ങാപൊടിയും ജീരക പൊടിയും ചാറ്റ് മസാലയും ചേര്‍ക്കുക.

5. പിന്നീട് അതിലേക്ക് അല്‍പ്പം നാരങ്ങാ നീര് ചേര്‍ത്ത് നന്നായി ഇളക്കുക.

6.അതിലേക്ക് പുളി ചട്ണിയും മല്ലിയിലപുതിന ചട്ണിയും ചേര്‍ത്ത് നന്നായി ഇളക്കുക.

7.അതിന് മുകളിലേക്ക് മല്ലിയിലയും മാതള നാരങ്ങയും സേവും ചേര്‍ത്ത് അലങ്കരിക്കുക

8.തയ്യാറാക്കിയ വിഭവത്തിന് മുകളിലേക്ക് രണ്ട് ചട്ണിയും അല്പം ഒഴിച്ചു കൊടുത്ത് ആലൂ ചാറ്റിന് കൂടുതല്‍ ഭംഗി വരുത്താം.

Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.

Click it and Unblock the Notifications