Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ആലൂ മട്ടര്‍ മസാലയുണ്ടാക്കൂ
ഉരുളക്കിഴങ്ങ് കാല, ദേശഭേദമന്യേ പാചകത്തിനുപയോഗിക്കുന്ന ഒന്നാണ്. നോര്‍ത്ത് ഇന്ത്യന്‍ സ്റ്റൈലില്‍ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഒരു കറിയുണ്ടാക്കി നോക്കൂ. ഉരുളക്കിഴങ്ങു മാത്രമല്ല, മട്ടറും (ഫ്രഷ് ഗ്രീന്‍പീസ്) ഈ കറിയില്‍ ഉപയോഗിക്കൂം.
ആലൂ മട്ടര്‍ മസാല എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ,

ഉരുളക്കിഴങ്ങ്-5
പീസ്-200 ഗ്രാം
തക്കാളി-1
പച്ചമുളക്-2
ഇഞ്ചി-1 കഷ്ണം
ജീരകം-അര ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ജീരകപ്പൊടി-അര ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
കസൂരി മേത്തി-1 ടീസ്പൂണ്‍
ഫ്രഷ് ക്രീം
ഉപ്പ്
മല്ലിയില
എണ്ണ
ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളയുക. നാലായി മുറിയ്ക്കണം.
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ജീരകം പൊട്ടിക്കണം. ഇതില്‍ പച്ചമുളകു ചേര്‍ക്കുക. ഉരുളക്കിഴങ്ങ് ഇതിലേക്കു ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കുക. ഇതിലേക്ക് ഇഞ്ചി ചേര്‍ത്തിളക്കുക. പിന്നീട് തക്കാളിയും ചേര്്ക്കണം.
മുകളിലെ കൂട്ടിലേക്ക് ഗ്രീന്‍പീസ് ചേര്‍ക്കണം. മുളകുപൊടി, ഉപ്പ്, ജീരകപ്പൊടി എന്നിവയും ഇതിലേക്കു ചേര്‍ക്കുക. ഇതിലേക്ക് പാകത്തിന് വെള്ളം ചേര്‍ത്ത് വേവിയ്ക്കുക.
ഇതിലേക്ക് കസൂരി മേത്തി, ഗരം മസാല എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. കറി ഒരുവിധം കുറുകുമ്പോള്‍ ഫ്രഷ് ക്രീമും ചേര്‍ക്കണം. രണ്ടു മൂന്നു മിനിറ്റു കൂടി വേവിച്ച ശേഷം വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.
മേമ്പൊടി
ചെറിയ ഉരുളക്കിഴങ്ങാണ് ആലൂ മട്ടര്‍ മസാലയുണ്ടാക്കാന്‍ കൂടുതല്‍ നല്ലത്. ഇവയാണെങ്കില്‍ മുറിയ്ക്കേണ്ട ആവശ്യമില്ല.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
