For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അച്ചാറി ആലു മസാല

|

ഉരുളക്കിഴങ്ങ് ദേശഭേദമില്ലാതെ എല്ലാവരും ഉപയോഗിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. ഇത് വറുത്തും കറി വച്ചുമെല്ലാം കഴിയ്ക്കാം.

ഉരുളക്കിഴങ്ങു കൊണ്ട് ചപ്പാത്തിയ്ക്കു പറ്റുന്ന സ്വാദിഷ്ടമായ ഒരു കറിയുണ്ടാക്കി നോക്കൂ. അച്ചാറി അലൂ.

Achari Aloo

ഉരുളക്കിഴങ്ങ്-അരക്കിലോ
കായം-1 നുള്ള്
ജീരകം-അര ടീസ്പൂണ്‍
കടുക്-അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
മല്ലിപ്പൊടി-അര ടീസ്പൂണ്‍
ഡ്രൈ മാംഗോ പൗഡര്‍-1 ടീസ്പൂണ്‍
ഉലുവ-1 ടീസ്പൂണ്‍
പച്ചമുളക്-4
ഇഞ്ചി-1 കഷ്ണം
ഉപ്പ്

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി നുറുക്കി വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, ജീരകം എന്നിവ പൊട്ടിക്കുക. ഇതിലേക്ക് കായപ്പൊടിയിടുക.

ഈ കൂട്ടിലേക്ക് ഉരുളക്കിഴങ്ങു കഷ്ണങ്ങള്‍ ചേര്‍ക്കണം. ഇത് നല്ലപോലെ ചേര്‍ത്തിളക്കണം.

ഉലുവ, മല്ലിപ്പൊടി, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്തരയ്ക്കുക. ഇത് ഉരുളക്കിഴങ്ങു കൂട്ടിലേയ്ക്കു ചേര്‍ക്കുക.

അല്‍പം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഡ്രൈ മാംഗോ പൗഡര്‍ എന്നിവയെല്ലാം ചേര്‍ത്ത് ഈ കൂട്ട് ഇളക്കുക. പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കണം.

മല്ലിയില ചേര്‍ത്ത് അലങ്കരിക്കാം.

English summary

Cooking, Achari Aloo, Potato, Veg, Curry, Taste, പാചകം, അ്ച്ചാറി ആലു, ഉരുളക്കിഴങ്ങ് കറി, വെജ്, സ്വാദ്

As the name suggests, achari aloo is a very spicy recipe. Most 'achari' recipes have an assortment of very hot spices. Achari aloo is a semi dry gravy but you can also prepare it like a proper Indian curry. Achari aloo tastes best when it has thick red gravy.
 
Story first published: Wednesday, February 6, 2013, 14:52 [IST]
X
Desktop Bottom Promotion