Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അച്ചാറി ആലു മസാല
ഉരുളക്കിഴങ്ങ് ദേശഭേദമില്ലാതെ എല്ലാവരും ഉപയോഗിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. ഇത് വറുത്തും കറി വച്ചുമെല്ലാം കഴിയ്ക്കാം.
ഉരുളക്കിഴങ്ങു കൊണ്ട് ചപ്പാത്തിയ്ക്കു പറ്റുന്ന സ്വാദിഷ്ടമായ ഒരു കറിയുണ്ടാക്കി നോക്കൂ. അച്ചാറി അലൂ.

ഉരുളക്കിഴങ്ങ്-അരക്കിലോ
കായം-1 നുള്ള്
ജീരകം-അര ടീസ്പൂണ്
കടുക്-അര ടീസ്പൂണ്
മഞ്ഞള്പ്പൊടി-അര ടീസ്പൂണ്
മുളകുപൊടി-അര ടീസ്പൂണ്
മല്ലിപ്പൊടി-അര ടീസ്പൂണ്
ഡ്രൈ മാംഗോ പൗഡര്-1 ടീസ്പൂണ്
ഉലുവ-1 ടീസ്പൂണ്
പച്ചമുളക്-4
ഇഞ്ചി-1 കഷ്ണം
ഉപ്പ്
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി നുറുക്കി വയ്ക്കുക. ഒരു ചീനച്ചട്ടിയില് എണ്ണ ചൂടാക്കി കടുക്, ജീരകം എന്നിവ പൊട്ടിക്കുക. ഇതിലേക്ക് കായപ്പൊടിയിടുക.
ഈ കൂട്ടിലേക്ക് ഉരുളക്കിഴങ്ങു കഷ്ണങ്ങള് ചേര്ക്കണം. ഇത് നല്ലപോലെ ചേര്ത്തിളക്കണം.
ഉലുവ, മല്ലിപ്പൊടി, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്ത്തരയ്ക്കുക. ഇത് ഉരുളക്കിഴങ്ങു കൂട്ടിലേയ്ക്കു ചേര്ക്കുക.
അല്പം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്പ്പൊടി, ഡ്രൈ മാംഗോ പൗഡര് എന്നിവയെല്ലാം ചേര്ത്ത് ഈ കൂട്ട് ഇളക്കുക. പാകത്തിന് ഉപ്പും വെള്ളവും ചേര്ത്ത് വേവിച്ചെടുക്കണം.
മല്ലിയില ചേര്ത്ത് അലങ്കരിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
