Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും! -
ഓണസദ്യയ്ക്ക് അടുക്കള ഒരുക്കുമ്പോൾ ഈ വാസ്തു ടിപ്സ് ശ്രദ്ധിക്കൂ; ആഘോഷം സുരക്ഷിതമാക്കാം! -
Uthradam Wishes: ഉത്രാടം ആശംസകളും സന്ദേശങ്ങളും -
ഓണം 2026: ഈ 7 നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ! -
ഉത്രാടം, തിരുവോണം: ഓണക്കാലത്ത് ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ മറക്കരുത്! -
ഓണം ഷോപ്പിംഗിനിറങ്ങുമ്പോൾ സൂക്ഷിക്കണം; സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലെ ആ 'വിഷം' തിരിച്ചറിയാം ഇങ്ങനെ -
ഓണത്തിന് കസവു സാരി ഉടുക്കുമ്പോൾ വിയർപ്പും മേക്കപ്പും വില്ലനാകുമോ? ചർമ്മം തിളങ്ങാൻ ഈ ടിപ്സ് -
പഴങ്ങൾ മാത്രം കഴിച്ച് 15 കിലോ കുറച്ചു; രവി കിഷന്റെ ഡയറ്റ് പരീക്ഷിക്കും മുൻപ് ഇത് അറിയുക!
ചിക്കന്‍ കറിയും ബിരിയാണിയും ഇനി വീട്ടിലെ ഗരംമസാലയില്‍ കിടിലനാക്കാം
നോണ്‍ വെജ് വിഭവങ്ങള്‍ക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഗരം മസാല. എന്നാല്‍ പലപ്പോഴും ഇതിനെ പലരും നിസ്സാരമാക്കി വിടുന്നു. അതിന്റെ ഫലമായി കടയില്‍ നിന്ന് വാങ്ങിച്ച മായം ചേര്‍ത്ത ഗരം മസാല പലരും ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇനി നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ നല്ല കിടിലന്‍ സ്വാദും മണവും ഉള്ള ഗരം മസാല തയ്യാറാക്കാം.
വിഭവങ്ങളുടെ തരം അനുസരിച്ച് ചേര്‍ക്കുന്ന മസാലയുടെ അളവിലും മാറ്റം വരും. എന്നാല്‍ സുഗന്ധവ്യജ്ഞനങ്ങളുടെ മിശ്രിതമായ ഈ മസാല ഇനി വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും. അതിനായി അധികം കഷ്ടപ്പെടേണ്ടതില്ല. എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍
മല്ലി- നാല് ടേബിള്‍ സ്പൂണ്‍
ജീരകം- രണ്ട് ടേബിള്‍ സ്പൂണ്‍
പെരുംജീരകം-1 ടേബിള്‍ സ്പൂണ്‍
കുരുമുളക്- 1 ടേബിള്‍സ്പൂണ്‍
ഗ്രാമ്പൂ 5-6 എണ്ണം
ഏലക്കായ- 2 എണ്ണം
കറുവപ്പട്ട - 2 എണ്ണം
ജാതിക്ക- 1
തക്കോലം- 2 എണ്ണം
കറുവപ്പട്ട ഇല- 3-4ഇലകള്‍
തയ്യാറാക്കുന്ന വിധം:
ഘട്ടം 1: സുഗന്ധവ്യഞ്ജനങ്ങള്‍ എല്ലാം കൂടി നല്ലതുപോലെ ചട്ടിയില്‍
വറുത്തെടുക്കുക. ശേഷം ഇടത്തരം തീയില്‍ ഒരു പാന്‍ വെച്ച് അതിലേക്ക്.
മല്ലി, ജീരകം, പെരുംജീരകം, കുരുമുളക്, ഗ്രാമ്പൂ എന്നിവ
ചേര്‍ക്കണം.
ഘട്ടം 2: ബാക്കിയുള്ള സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് അതിലേക്ക് ഏലക്ക, കറുവപ്പട്ട, ജാതിക്ക, തക്കോലം, കറുവപ്പട്ട ഇലകള്‍ എന്നിവയും ചേര്‍ക്കുക. ഒരു മിനിറ്റോളം ഇളക്കുക
ഘട്ടം 3: ഈ മിശ്രിതം നല്ലതുപോലെ തണുപ്പിക്കുക. വറുത്ത മസാലകള്‍ ഒരു പ്ലേറ്റിലേക്ക് മാറ്റി പൂര്‍ണ്ണമായും തണുപ്പിക്കാന്‍ വെക്കണം.
ഘട്ടം 4: സുഗന്ധവ്യഞ്ജനങ്ങള്‍ ചൂടാറിയതിന് ശേഷം മിക്സിയില്‍ പൊടിച്ചെടുക്കാം. പിന്നീട് ഇത് വായു കടക്കാത്ത പാത്രത്തില്‍ അടച്ച് സൂക്ഷിക്കാം.
പാചക ഉപയോഗങ്ങള്‍
ഈ വീട്ടിലുണ്ടാക്കുന്ന ഗരം മസാല ഉപയോഗിച്ച് നിങ്ങള്‍ക്ക് കറികളും
ബിരിയാണികളും സൂപ്പുകളും പോലുള്ള വിവിധ വിഭവങ്ങള്‍ തയ്യാറാക്കാം.
പാചകത്തിന്റെ ഇടക്ക് ചേര്‍ക്കാതെ പാചകത്തിന്റെ അവസാനം ചേര്‍ക്കുക. ഇത്
രുചി വര്‍ദ്ധിപ്പിക്കും.
പോഷക ഗുണങ്ങള്‍
ഈ മിശ്രിതത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍ അവയുടെ ആരോഗ്യ ഗുണങ്ങള്‍ക്ക്
പേരുകേട്ടതാണ്. മല്ലി ദഹനത്തെ സഹായിക്കുന്നു, ജീരകം പ്രതിരോധശേഷി
വര്‍ദ്ധിപ്പിക്കുന്നു. പെരുംജീരകത്തിന് ആന്റി-ഇന്‍ഫ്ലമേറ്ററി
ഗുണങ്ങളുണ്ട്, കുരുമുളക് പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നു.
ഇവയെല്ലാം ചേരുന്നത് വഴി ആരോഗ്യം മെച്ചപ്പെടും.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications