For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാതലിന് നീര്‍ദോശ

By Super
|

പരമ്പരാഗത വിഭവങ്ങളോട് നമുക്ക് എന്നും ഒരു പ്രത്യേക താല്‍പര്യമുണ്ട്. ഓരോ വിഭവത്തിനും പാരമ്പര്യമായി തുടര്‍ന്നുവരുന്ന രുചിക്കൂട്ടുകളുണ്ട്.

ഭക്ഷണവിഭവങ്ങളുടെ കാര്യത്തില്‍ കര്‍ണാടകത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കേരളത്തിന്റെ രീതികളുമായി ഒട്ടേറെ സാദൃശ്യം കാണാന്‍. കറികളും പലഹാരങ്ങളുമക്കൊയുണ്ടാക്കുന്ന രീതികളും മറ്റും കേരളീയ രീതികളുമായി എത്രയോ സാദൃശ്യമുള്ളവയാണ്.

ഇത്തവണ ഒരു കര്‍ണാടക വിഭവം പരിചയപ്പെടാം. നീര്‍ദോശ- മംഗലാപുരം ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു പലഹാരമാണിത്. അരിയാണ് ഇതിന്റെ പ്രധാന ചേരുവ.

ആവശ്യമുള്ള വസ്തുക്കള്‍
പച്ചരി- 2 കപ്പ്
തേങ്ങ ചിരവിയത്- ഒന്നേകാല്‍കപ്പ്
വെള്ളം- ആവശ്യത്തിന്
ഉപ്പ്- രുചിയ്ക്ക്

തയ്യാറാക്കുന്ന വിധം

കുറഞ്ഞത് മൂന്നുമണിക്കൂറെങ്കിലും പച്ചരി കുതിര്‍ത്ത് വെയ്ക്കണം. പിന്നീട് ചിരവിയ തേങ്ങയും വെള്ളം വാര്‍ത്ത അരിയും ചേര്‍ത്ത് മൃദുവായി അരച്ചെടുക്കുക. ദോശയുടെ പാകത്തില്‍ നിന്നും അല്‍പം കൂടി വെള്ളം ചേര്‍ത്തുവേണം മാവ് തയ്യാറാക്കാന്‍. മാവ് അരച്ചെടുത്തശേഷം ഉപ്പുചേര്‍ത്ത് നന്നായി ഇളക്കി അരമണിക്കൂര്‍ വെയ്ക്കുക.

ദോശ തവ ചൂടാക്കിയശേഷം മാവ് അതിലേയ്‌ക്കൊഴിച്ച് ദോശ പരത്തുന്ന അതേരീതിയില്‍ അതിനേക്കാള്‍ നേര്‍പ്പിച്ച് പരത്തുക. ഒരു അടപ്പുകൊണ്ട് മൂടിവച്ച് കുറച്ച്‌നേരം കഴിഞ്ഞ് മാറ്റിവെയ്ക്കുക. നീര്‍ദോശ തയ്യാര്‍

മേമ്പൊടി
ഇറച്ചിക്കറി, ചട്ണി എന്നിവയെല്ലാം നീര്‍ദോശയ്‌ക്കൊപ്പം ഉപയോഗിക്കാം. കര്‍ണാടക സ്‌റ്റൈലിലാണെങ്കില്‍ ഒരു ചട്ണിയും തേങ്ങചിരവി ശര്‍ക്കര പൊടിച്ചുചേര്‍ത്തതുമാണ് സൈഡ് ഡിഷ്. പ്രാതലിനും നാലുമണി ചായയ്ക്കുമൊക്കെയൊപ്പം എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് നീര്‍ദോശ.

English summary

Neer Dosha, Break Fast, Non Veg, Food, Snack, Karnataka, നീര്‍ദോശ, പ്രാതല്‍, പാചകക്കുറിപ്പ്, പലഹാരം, ഭക്ഷണം, നോണ്‍ വെജ്

Neer Dosa light type of dosa, an Indian dish. It is a delicacy from Dakshina Kannada region of Karnataka.
X
Desktop Bottom Promotion