For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാങ്ങാ ചേര്‍ത്ത മീന്‍കറി

By Super
|

ആവശ്യമുള്ള സാധനങ്ങള്‍

1 മീന്‍- അരക്കിലോ
2 മാങ്ങ- ഒരെണ്ണം (ചെറുതായി മുറിയ്‌ക്കുക)
3 വെളുത്തുള്ളി- ആറെണ്ണം (നന്നായി ചതച്ചത്‌)
ഇഞ്ചി - ചെറിയ കഷണം (നന്നായി ചതച്ചത്‌)
പച്ചമുളക്‌- 4എണ്ണം നെടുകെ പിളര്‍ന്നത്‌
സവോള- ഒരെണ്ണം(നനുനനെ അറിഞ്ഞത്)
4 മുളകുപൊടി- 1 ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
5 കറിവേപ്പില- ആവശ്യത്തിന്‌
6 വെള്ളം- രണ്ട്‌ കപ്പ്‌

തയ്യാറാക്കുന്ന വിധം


ഒരു പാത്രത്തില്‍ അല്‍പം വെളിച്ചെണ്ണയെടുത്ത്‌ മൂന്നാമത്തെ ചേരുവകള്‍ ഇട്ട്‌ വഴറ്റുക. സവോള നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത്‌ ഇളക്കുക.

ഇതിനൊപ്പം എടുത്തുവച്ച വെള്ളവും മാങ്ങാക്കഷണങ്ങളും ചേര്‍ക്കുക. ഇത്‌ നന്നായി തിളച്ച്‌ മാങ്ങാക്കഷണങ്ങള്‍ നന്നായി വെന്തുകഴിഞ്ഞ്‌ മീന്‍ചേര്‍ക്കുക. മീന്‍ നന്നായി വെന്ത്‌ കറി കുറുകുന്നതുവരെ തിളപ്പിക്കുക. ശേഷം കറിവേപ്പിലയിട്ട്‌ മാറ്റിവയ്‌ക്കുക.

മേമ്പൊടി
ഏത്‌ തരം മീനും ഈ രീതിയില്‍ കറിവയ്‌ക്കാം. മത്തി, അയല തുടങ്ങിയ ചെറുമീനുകള്‍ ഈ രീതിയില്‍ വച്ചാല്‍ രുചി കൂടും. കറിനന്നായി തിളച്ച്‌ കുറുകിയ ശേഷം അല്‍പം

പച്ചവെളിച്ചെണ്ണ തൂവിയാല്‍ കറിയ്‌ക്ക്‌ വ്യത്യസ്‌തമായ രുചി കിട്ടും. പുളി കൂടുതലുള്ള മാങ്ങയാണെങ്കില്‍ ഒരെണ്ണം മുഴുവന്‍ ചേര്‍ക്കേണ്ടതില്ല.

Read more about: recipes
X
Desktop Bottom Promotion