For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീറ്റ്റൂട്ട് പച്ചടി

By Staff
|

ആവശ്യമുള്ള സാധനങ്ങള്‍:

  1. ബീറ്റ്റൂട്ട് - മൂന്നെണ്ണം ( ചെറുത്--ചെറുതായി അരിഞ്ഞത്)
    സവാള - ഒന്ന് (ചെറുതായി അരിഞ്ഞത്)
    പച്ചമുളക്- 5 എണ്ണം
    ഇഞ്ചി- ചെറിയ കഷണം(ചെറുതായി അരിഞ്ഞത്)
    ഉപ്പ് - ആവശ്യത്തിന്.
  2. തൈര്- രണ്ട് കപ്പ്
  3. ചുവന്നുള്ളി - രണ്ടെണ്ണം( അരിഞ്ഞത്)
  4. കടുക്- ആവശ്യത്തിന്
  5. കറിവേപ്പില - ആവശ്യത്തിന്
  6. വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

വെളിച്ചെണ്ണ നന്നായി ചൂടായി കഴിയുമ്പോള്‍ അതിലേയ്ക്ക് കടുകിട്ട് പൊട്ടിയ്ക്കുക. അതിന്ശേഷം ചുവന്നുള്ളി അരിഞ്ഞ് വെച്ചത് ചേര്‍ത്ത് നന്നായി മൂപ്പിക്കുക. ഉള്ളി നന്നായി മൂത്തു കഴിഞ്ഞ് ഒന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റുക. ഇവ നന്നായി വാടിക്കഴിഞ്ഞാല്‍ തൈരും കറിവേപ്പിലയും ചേര്‍ത്ത് ചെറുതായി തിളച്ചശേഷം തീയില്‍ നിന്ന് മാറ്റിവെയ്ക്കുക.

Story first published: Thursday, December 14, 2006, 5:30 [IST]
X
Desktop Bottom Promotion