For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാതലിന് അട ദോശ

By Staff
|

Ada Dosa
അട ദോശ തനി കേരളീയ ഭക്ഷണം അല്ലെന്ന് തോന്നുന്നു. ഇത് തമിഴ്‍നാട്ടില്‍ നിന്ന് വന്നതാണെന്നാണ് കരുതുന്നത്. തമിഴ് ബ്രാഹ്മണര്‍ കേരളത്തിലേയ്ക്ക് കൊണ്ടുവന്നതാണ് ഈ ദോശ.

വേണ്ട സാധനങ്ങള്‍
1 ഒരു ഗ്ലാസ്അരി
(പച്ചരിയോ പുഴുക്കലരിയോ ആകാം)
കാല്‍ ഗ്ലാസ് തുവരപ്പരിപ്പ് / വട പരിപ്പ്
കാല്‍ ഗ്ലാസ് ഉഴുന്നുപരിപ്പ്
രണ്ട് സ്പൂണ്‍ ചെറുപയര്‍ പരിപ്പ്
നാലോ അഞ്ചോ ചുവന്ന മുളക്
2 ഒരു ചെറു കപ്പലണ്ടിയോളം കായം
ഉപ്പ് ആവശ്യത്തിന്

3 രണ്ടോ മൂന്നോ പച്ച മുളക്
പത്ത് ചുവന്നുള്ളി
രണ്ട് സ്പൂണ്‍ തേങ്ങ ചിരകിയത്
രണ്ടിലക്ക് കറിവേപ്പില


തയാറാക്കേണ്ട വിധം
ഒന്നാമത്തെ ചേരുവകള്‍ നാല് മണിയ്ക്കൂര്‍ കുതിര്‍ത്ത് എടുക്കുക. ഇതിനൊപ്പം ഉപ്പും കായവും ചേര്‍ത്ത് അരയ്ക്കുക. അല്പം തരി ഉള്ളത് നല്ലതായിരിയ്ക്കും. ദോശ മാവ് ഉണ്ടാക്കുന്നതിന് സമാനമായ വെള്ളം മാത്രമേ ചേര്‍ക്കാവൂ. അല്പം കുറഞ്ഞാലും കുഴപ്പമില്ല.

മൂന്നാമത്തെ ചേരുവകള്‍ ചെറുതായി നുറുക്കി മാവില്‍ ചേര്‍ത്ത് അരമണിയ്ക്കൂര്‍ മാറ്റിവയ്ക്കുക.

ദോശക്കല്ലില്‍ എണ്ണ പുരട്ടി ദോശ പോലെ ഒഴിച്ച് ചുട്ടെടുക്കാം. മാവ് ദോശക്കല്ലില്‍ ഒഴിച്ച ശേഷം അരസ്പൂണ്‍ വെളിച്ചെണ്ണയോ നെയ്യോ ദോശയ്ക്ക് പുറത്ത് ഒഴിച്ച് മറിച്ചിട്ട് മൂപ്പിച്ചെടുക്കണം.


മേമ്പൊടി

ചുവന്ന മുളക് ചേര്‍ക്കാതെ പച്ചമുളക് ചേര്‍ത്ത് വെള്ളം അധികം ചേര്‍ക്കാതെ ഉണ്ടാക്കുന്ന കട്ടി ചമ്മന്തിയാണ് ഇതിനൊപ്പം കൂട്ടാന്‍ പറ്റിയത്. സാധാരണ ദോശയ്ക്ക് ഉപയോഗിയ്ക്കുന്ന ചമ്മന്തിയായാലും മോശമാവില്ല.

വിളമ്പുമ്പോള്‍ അല്പം വെണ്ണകൂടി അട ദോശയുടെ പുറത്ത് വച്ചാല്‍ തകര്‍പ്പനായി.

Story first published: Wednesday, December 9, 2009, 14:19 [IST]
X
Desktop Bottom Promotion