For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റവ ഉപ്പുമാവ്

By Staff
|
 Soft Rava Upma

ആവശ്യമുള്ള സാധനങ്ങള്‍:

  1. റവ- രണ്ടു കപ്പ്
  • നെയ്യ് - കാല്‍ക്കപ്പ്
  • നിലക്കടല- ഒരു ടീസ്പൂണ്‍

ഉഴുന്ന്- ഒരു ടീസ്പൂണ്‍

കശുവണ്ടിപ്പരിപ്പ്- നാലെണ്ണം നുറുക്കിയത്

കടുക് -കാല്‍ ടീസ്പൂണ്‍

  • ഇഞ്ചി- ചെറുതിയി അരിഞ്ഞത് ഒരു ടീസ്പൂണ്‍

പച്ചമുളക്- ഒരെണ്ണം വട്ടത്തിലരിഞ്ഞത്

സവാള - ഒന്ന് നേര്‍മ്മയായി അരിഞ്ഞത്

കാരറ്റ് -ചെറുതായി അരിഞ്ഞത് മുന്ന് ടീസ്പൂണ്‍

  • വെള്ളം- അഞ്ച് കപ്പ്

ചെറുനാരങ്ങാ നീര്- രണ്ട് ടീസ്പൂണ്‍

ഉപ്പ് പാകത്തിന്

കറിവേപ്പില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ചുവട് കട്ടിയുള്ള പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ടുപൊട്ടിക്കുക ശേഷം മൂന്നാമത്തെ ചേരുവയില്‍ ബാക്കിയുള്ളവ ചേര്‍ത്ത് മൂപ്പിക്കുക. ഇവ നന്നായി മൂത്തുകഴിയുമ്പോള്‍ നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. ഇവ കൂടുതല്‍ മൂപ്പിക്കാതെ ചെറുതായി വാടുമ്പോള്‍ അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്ത് അടച്ചുവെച്ച് തിളപ്പിക്കുക. പച്ചക്കറി കഷണങ്ങള്‍ നന്നായി വെന്തുകഴിയുമ്പോള്‍ റവ ചേര്‍ത്ത് സാവധാനം ഇളക്കുക. അടിയില്‍ പിടിക്കാതെ നന്നായി ഇളക്കി യോജിപ്പിക്കുക. കുറുകിക്കഴിയുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റിവെച്ച് അല്‍പം നെയ്യ് മുകളില്‍ തൂകി നന്നായി അമര്‍ത്തിവെച്ച് മൂടിവെയ്ക്കുക. ചൂടാറിയശേഷം ഉപയോഗിക്കുക.

പൊടിക്കൈ:

രുചിവ്യത്യാസത്തിനായി ചിക്കന്‍ മസാലചേര്‍ത്തും നെയ്ക്കുപകരം വെളിച്ചെണ്ണ ഉപയോഗിച്ചും ബീന്‍സ് , കാപ്സിക്കം പോലുള്ള പച്ചക്കറികള്‍ കൂടുതലായി ചേര്‍ത്തും ഇതേകൂട്ടുകൊണ്ട് ഉപ്പുമാവ് തയ്യാറാക്കാം.

English summary

Soft Rava Upma

Malayalam womens special pages, Read news about Malayali Women. Get articles related to women from Kerala.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more