For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലബാര്‍ ഞണ്ടുകറി

By Staff
|
 Malabar Crab Curry

ആവശ്യമുള്ള സാധനങ്ങള്‍:
  1. ഞണ്ട്- ആറെണ്ണം
  2. നാളികേരം വറുത്തരച്ചത്- അര കപ്പ്
  3. മുളകുപൊടി- രണ്ട് ടീസ്പൂണ്‍
    മല്ലിപ്പൊടി- രണ്ടര ടീസ്പൂണ്‍
    മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
    കുരുമുളക് പൊടി - അരടീസ്പൂണ്‍
    ഉപ്പ് -ആവശ്യത്തിന്
    വെള്ളം- ആവശ്യത്തിന്
  4. സവാള- ഒന്ന് (ചെറുതായി അരിഞ്ഞത്)
    പച്ചമുളക് - നാലെണ്ണം (നെടുകെ മുറിച്ചത്)
    ഇഞ്ചി- ഒരു കഷണം( നന്നായി ചതച്ചത്)
    വെളുത്തുള്ളി - അഞ്ച് അല്ലി (നന്നായി ചതച്ചത്)
    തക്കാളി- രണ്ടെണ്ണം
  5. പാചക എണ്ണ- നാല് ടീസ്പൂണ്‍
  6. വറ്റല്‍ മുളക്- രണ്ടെണ്ണം
  7. കടുക് - കാല്‍ ടീസ്പൂണ്‍
  8. കറിവേപ്പില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

വൃത്തിയാക്കിയ ഞണ്ട് കഷണങ്ങളാക്കി മൂന്നാമത്തെയും നാലാമത്തെയും ചേരുവകള്‍ ചേര്‍ത്ത് നന്നായി തിളപ്പിച്ച് വേവിയ്ക്കുക. കഷണങ്ങളും മസാലയും നന്നായി വെന്തതിന് ശേഷം വറുത്ത് നല്ല മയത്തില്‍ അരച്ചെടുത്ത നാളികേരം ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇതില്‍ ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. നന്നായി തിളച്ചുകഴിഞ്ഞാല്‍ കറിവേപ്പിലയിട്ട് മാറ്റിവെയ്ക്കുക. പിന്നീട് ചൂടായ എണ്ണയില്‍ കടുക് ഇട്ട് പൊട്ടുമ്പോള്‍ വറ്റല്‍ മുളക് മുറിച്ചിടുക. ഇത് മൊരിഞ്ഞു കഴിഞ്ഞശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന കറിയിലേയ്ക്ക് ഒഴിയ്ക്കുക.

മേമ്പൊടി:

കടുക് വറുക്കുന്നതിനൊപ്പം വേണമെങ്കില്‍ നുറുക്കിയ നാളികേര കഷണങ്ങളും ഇട്ട് മൂപ്പിയ്ക്കാം. ഇത് കറിയുടെ സ്വാദ് കൂട്ടും. നാളികേരം വറുക്കുമ്പോള്‍ അതില്‍ ചുവന്നുള്ളി, വെളുത്തുള്ളി, ഒരു നുള്ള് ജീരകം എന്നിവ ചേര്‍ത്താല്‍ കറിയ്ക്ക് പ്രത്യേക രുചി കിട്ടും.

English summary

Malabar Crab Curry

Here we preparing tasty crab curry, read on to know more.
X
Desktop Bottom Promotion