For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴപ്രഥമന്‍

By Staff
|

തയ്യാറാക്കുന്ന വിധം

ഏത്തപ്പഴം (നേന്ത്രപഴം) തൊലിയും നാരും കളഞ്ഞ് കഷണങ്ങളാക്കി നല്ലവണ്ണം വേവിക്കുക. കുറേ കഴിയുമ്പോള്‍ പഴത്തിന് വെന്ത നിറം വരും. വെള്ളം പൂര്‍ണമായി മാറ്റി നല്ലവണ്ണം ഇളക്കി പകുതി നെയ്യും ചേര്‍ത്ത് ഒട്ടും തരിയില്ലാതെ ഇളക്കി വരട്ടുക.

(പഴം വെള്ളം ചേര്‍ക്കാതെ ആവിയില്‍ നന്നായി പുഴുങ്ങിയാലും മതിയാവും. പക്ഷേ ഇതിനെ തരിയില്ലാതെ ഉടച്ച് എടുക്കുക വിഷമമായിരിയ്ക്കും. മിക്സിയില്‍ അടിച്ച് എടുക്കുന്നതാണ് ഇങ്ങനെ ചെയ്താല്‍ എളുപ്പം.)

 Pazham payasam using Nenthra pazham

ശര്‍ക്കര ഉരുക്കി അരി ച്ച് ചെളിയും കളഞ്ഞ് ചേര്‍ത്ത് പിന്നെയും ഇളക്കി വെള്ളം വറ്റിക്കുക. അല്പം നെയ്യ് കൂടി ചേര്‍ത്ത് ഉരുളിയില്‍ നിന്ന് വിട്ട് വരുന്നതുവരെ വരട്ടുക. പിന്നീട് തേങ്ങാപാല്‍ 4-3-2-1 എന്ന ക്രമത്തില്‍ തിളയ്ക്കുന്നതനുസരിച്ച് ഒഴിക്കുക. ഒന്നാമത്തെ പാല്‍ ഒഴിച്ചാല്‍ തിളപ്പിക്കരുത്.

കൊട്ടത്തേങ്ങ ചെറുതായിട്ട് അരിഞ്ഞ് നെയ്യില്‍ ചുവക്കെ വറുത്ത് ചേര്‍ക്കുക. അല്പം നെയ്യില്‍ കശുവണ്ടിയും ഉണക്ക മുന്തിരിയും ചുവക്കെ വറുത്ത് അതും ഏലക്കാ പൊടിയും ചുക്കുപൊടിയും ചേര്‍ക്കുക. പശുവിന്‍പാല്‍ തിളപ്പിച്ചുവറ്റിച്ച് കാല്‍ ലിറ്ററാക്കി , പാലിന്‍െറ ചൂടും പ്രഥമന്‍െറ ചൂടും നല്ലവണ്ണം ആറിയാല്‍ അതുംകൂടി ചേര്‍ത്ത് ഇളക്കുക. മധുരം കുറവ് എന്നു തോന്നിയാല്‍ പഞ്ചസാരയും ചേര്‍ക്കണം .

മേമ്പൊടി

നാളികേരം തിരുമ്മി (ചിരകി) നല്ലവണ്ണം ചതച്ചിട്ടുവേണം പാല്‍ എടുക്കുവാന്‍ . തേങ്ങയുടെ ഒന്നാം പാല്‍ വെള്ളം ചേര്‍ക്കാതെ എടുക്കണം. ഒന്നാമത്തെ പാല്‍ കാല്‍ ലിറ്റര്‍ , രണ്ടാമത്തേത് അര ലിറ്റര്‍ , മൂന്നാമത്തേത് മുക്കാല്‍ ലിറ്റര്‍, നാലാമത്തേത് ഒരു ലിറ്റര്‍ എന്നീ ക്രമത്തില്‍ വേണം പാല്‍ എടുക്കുവാന്‍.

English summary

Pazham payasam using Nenthra pazham

pazham payasam is made out of nenthra pazham.
X
Desktop Bottom Promotion