For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊത്തു പൊറോട്ട

By Lakshmi
|

Kothu Parotta
പല ഭക്ഷണങ്ങളില്‍ നിന്നും പുതിയ രുചിയേറിയ മറ്റൊരു വിഭവം ഉണ്ടാക്കാന്‍ കഴിയും, ഇഡ്ഡലികൊണ്ടും പുട്ടുകൊണ്ടും ഉപ്പുമാവും, തലേദിവസത്തെ ചോറുകൊണ്ട് തൈരു സാദവും ഉണ്ടാക്കുംപോലെ പലതരം പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നവയാണ് ഇവയില്‍ പലതും. അതുപോലെയൊന്നാണ് കൊത്തു പൊറോട്ട. കേരള സ്‌റ്റൈല്‍ പൊറോട്ടയ്‌ക്കൊപ്പം മുട്ടയും എരിവും മുളകുമെല്ലാം ചേര്‍ക്കുമ്പോള്‍ ശരിയ്ക്കും സൂപ്പര്‍ ഒരു സ്‌നാകാണ് തയ്യാറാവുക.

ആവശ്യമുള്ള സാധനങ്ങള്‍

1 പൊറോട്ട 4 എണ്ണം(ചെറിയ കഷണങ്ങളായി നുറുക്കിയത്)
2 സവോള - ഒന്ന് (ചെറുതായി അരിഞ്ഞത്)
3 തക്കാളി- ഒന്ന്(ചെറുതായി അരിഞ്ഞത്)
4 പച്ചമുളക്- 2
5 ഇഞ്ചി, വെളുത്തുള്ളി- അരച്ച് പേസ്റ്റ് രൂപത്തിലാക്കിയത് 1സ്പൂണ്‍
6 മുളകുപൊടി - അര ടീസ്പൂണ്‍
7 കുരുമുളക് പൊടി- കാല്‍ടീസ്പൂണ്‍
8 മുട്ട - 2എണ്ണം
9 കറിവേപ്പില- ആവശ്യത്തിന്
10 വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പരന്ന ഒരു പാത്രത്തില്‍ വെളിച്ചെണ്ണചൂടാക്കുക. ഇതിലേയ്ക്ക ഉള്ളി, പച്ചമുളക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് ഇളക്കുക. ഉള്ളി ഇളം ചുവന്ന നിറമാകുന്നതുവരെ ഇളക്കണം. പിന്നീട് ഇതിലേയ്ക്ക് തക്കാളി ചേര്‍ത്ത് ഇളക്കുക. പിന്നാലെ മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി ഉപ്പ്, എന്നിവ ചേര്‍ത്ത് വീണ്ടും ഇളക്കുക. ഇവ നന്നായി ചേര്‍ന്ന് കഴിയുമ്പോള്‍ മുട്ട പൊട്ടിച്് ഒഴിച്ച് നന്നായി ചിക്കി ഇളക്കുക. മുട്ട നന്നായി വെന്ത് കഴിയുമ്പോള്‍ അതിലേറെ മുറിച്ചുവച്ച പറോട്ട കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കുക, ഒപ്പം കറിവേപ്പിലയും ചേര്‍ക്കുക. അധികം ചൂടാറാതെ വിളമ്പുക.

മേമ്പൊടി

മുട്ട കഴിയ്ക്കാന്‍ പറ്റാത്തവര്‍ക്ക് അത് ചേര്‍ക്കാതെയും മറ്റൊരു തരത്തില്‍ ഇതുണ്ടാക്കാം. അപ്പോള്‍ ചീരയില, കാബേജ്, കാരറ്റ് ചീവിയത് തുടങ്ങിയവയും മല്ലിയിലയും ചേര്‍ക്കാവുന്നതാണ്. മുട്ട ചേര്‍ക്കും മുമ്പേ തന്നെ പൊട്ടിച്ച് അടിച്ചുവച്ചാല്‍ തയ്യാറാക്കാന്‍ എളുപ്പമാവും.

വൈകുന്നേരത്തെ ചായയ്ക്കും മറ്റു കഴിയ്ക്കാവുന്നതാണ്. രുചിഭേദം തേടുന്നവരാണെങ്കില്‍ പറോട്ടയ്ക്ക് പകരം മൊരിച്ച ബ്രഡ് കഷണങ്ങള്‍ ചേര്‍ത്താല്‍ മറ്റൊരു വിഭവമായി മാറ്റാം.

Story first published: Wednesday, September 29, 2010, 16:21 [IST]
X
Desktop Bottom Promotion