Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ചപ്പാത്തിക്കൊപ്പം മഷ്റൂം കോഫ്ത
കൂണ് മാംസാഹാരത്തിന് പകരം നില്ക്കുമെന്നു പറയും. പല രീതിയിലും കൂണ് കൊണ്ട് വിഭവങ്ങള്‍ തയ്യാറാക്കാന്‍ സാധിക്കും. ഇതാ, രുചികരമായ മഷ്റൂം കോഫ്ത.

മഷ്റൂം-4 കപ്പ്
കോണ്‍ഫ്ളോര്‍-1 കപ്പ്
മുളകുപൊടി-1 സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-അര സ്പൂണ്‍
സവാള അരിഞ്ഞത്-1 കപ്പ്
പച്ചമുളക് അരച്ചത്-1 സ്പൂണ്‍
ജീരകപ്പൊടി-1 ടീ സ്പൂണ്‍
മല്ലിപ്പൊടി-1 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
കൂണ് കഴുകി വൃത്തിയാക്കി നീളത്തിലുള്ള കഷ്ണങ്ങളാക്കുക. കോണ്‍ഫ്ളോര്‍, ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, അല്പം ഉപ്പ് എന്നിവ കൂട്ടിക്കലര്‍ത്തുക. ഇതിലേക്ക് കൂണ് ചേര്‍ക്കണം. അല്പം വെള്ളം ചേര്‍ത്ത് ഇത് വറുക്കാന്‍ പാകത്തിനുള്ള മിശ്രിതമാക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇത് വറുത്തെടുക്കണം. ചീനച്ചട്ടിയില്‍ പാകത്തിനുള്ള എണ്ണ മാത്രമെടുത്ത് ഇതിലേക്ക് സവാള, അല്പം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരച്ചത് എന്നിവ ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ജീരകപ്പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി അല്പം ഉപ്പ് എന്നിവ ഇതിലേക്ക്ു ചേര്‍ക്കണം. ഇത് നല്ലപോലെ വഴന്നു കഴിയുമ്പോള്‍ വറുത്തു വച്ചിരിക്കുന്ന കൂണ് ഇതിലേക്കിട്ട് അല്പം വെള്ളം ചേര്‍ത്ത് ഇളക്കണം.
ഇത് നല്ലപോലെ കുറുമി പാകമാകുമ്പോള്‍ വാങ്ങി വയ്ക്കാം.
ചപ്പാത്തി, പൊറോട്ട എന്നിവയ്ക്കൊപ്പം കഴിയ്ക്കാന്‍ പറ്റിയ നല്ലൊന്നാന്തരം വെജിറ്റേറിയന്‍ വിഭവമാണിത്.
മേമ്പൊടി
കൂണ് അരിയുമ്പോള്‍ അധികം കട്ടി കൂടുകയോ കുറയുകയോ ചെയ്യരുത്. നിറം കൂടുതല്‍ വേണമെങ്കില്‍ കശ്മീരി മുളകുപൊടി ചേര്‍ത്താല്‍ മതി. അല്പം മല്ലിയിലയും ചേര്‍ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
