Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

ചപ്പാത്തിക്കൊപ്പം മഷ്‌റൂം കോഫ്ത

കൂണ്‍ മാംസാഹാരത്തിന് പകരം നില്‍ക്കുമെന്നു പറയും. പല രീതിയിലും കൂണ്‍ കൊണ്ട് വിഭവങ്ങള്‍ തയ്യാറാക്കാന്‍ സാധിക്കും. ഇതാ, രുചികരമായ മഷ്‌റൂം കോഫ്ത.

Mushroom Kofta

മഷ്‌റൂം-4 കപ്പ്
കോണ്‍ഫ്‌ളോര്‍-1 കപ്പ്
മുളകുപൊടി-1 സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-അര സ്പൂണ്‍
സവാള അരിഞ്ഞത്-1 കപ്പ്
പച്ചമുളക് അരച്ചത്-1 സ്പൂണ്‍
ജീരകപ്പൊടി-1 ടീ സ്പൂണ്‍
മല്ലിപ്പൊടി-1 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ

കൂണ്‍ കഴുകി വൃത്തിയാക്കി നീളത്തിലുള്ള കഷ്ണങ്ങളാക്കുക. കോണ്‍ഫ്‌ളോര്‍, ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, അല്‍പം ഉപ്പ് എന്നിവ കൂട്ടിക്കലര്‍ത്തുക. ഇതിലേക്ക് കൂണ്‍ ചേര്‍ക്കണം. അല്‍പം വെള്ളം ചേര്‍ത്ത് ഇത് വറുക്കാന്‍ പാകത്തിനുള്ള മിശ്രിതമാക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇത് വറുത്തെടുക്കണം. ചീനച്ചട്ടിയില്‍ പാകത്തിനുള്ള എണ്ണ മാത്രമെടുത്ത് ഇതിലേക്ക് സവാള, അല്‍പം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരച്ചത് എന്നിവ ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ജീരകപ്പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി അല്‍പം ഉപ്പ് എന്നിവ ഇതിലേക്ക്ു ചേര്‍ക്കണം. ഇത് നല്ലപോലെ വഴന്നു കഴിയുമ്പോള്‍ വറുത്തു വച്ചിരിക്കുന്ന കൂണ്‍ ഇതിലേക്കിട്ട് അല്‍പം വെള്ളം ചേര്‍ത്ത് ഇളക്കണം.

ഇത് നല്ലപോലെ കുറുമി പാകമാകുമ്പോള്‍ വാങ്ങി വയ്ക്കാം.

ചപ്പാത്തി, പൊറോട്ട എന്നിവയ്‌ക്കൊപ്പം കഴിയ്ക്കാന്‍ പറ്റിയ നല്ലൊന്നാന്തരം വെജിറ്റേറിയന്‍ വിഭവമാണിത്.

മേമ്പൊടി

കൂണ്‍ അരിയുമ്പോള്‍ അധികം കട്ടി കൂടുകയോ കുറയുകയോ ചെയ്യരുത്. നിറം കൂടുതല്‍ വേണമെങ്കില്‍ കശ്മീരി മുളകുപൊടി ചേര്‍ത്താല്‍ മതി. അല്‍പം മല്ലിയിലയും ചേര്‍ക്കാം.

[ of 5 - Users]

English Summary

Kofta recipes are very popular. In fact, this vegetarian recipe can be said to be one of the most desired on occassions and parties. Here we will try a mushroom kofta recipe. Mushroom recipes are in great demand due to the good taste of mushrooms and their high nutritional value. You can either make a gravy or a dry one. We will make a gravy preparation of mushroom kofta.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+