Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

ചോറിനൊപ്പം വെണ്ടയ്ക്ക മപ്പാസ്

Vendakka Mappas
വെണ്ടയ്ക്ക ഫ്രൈ ചെയ്തും കറി വച്ചുമെല്ലാം കഴിയ്ക്കാം. നാളികേരപ്പാല്‍ ചേര്‍ത്ത്് ഊണിന് പറ്റിയൊരു കറിയുമാക്കാം. ഈ വെണയ്ക്ക മപ്പാസ് പാചകക്കുറിപ്പ് നോക്കൂ.

വെണ്ടയ്ക്ക-അരക്കിലോ
സവാള-2
ചുവന്നുള്ളി-5
തേങ്ങാപ്പാല്‍-അര മുറി തേങ്ങയുടെ
പച്ചമുളക്-4
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി- 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
ചുവന്ന മുളക്-2
കടുക്-1 ടീ സ്പൂണ്
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ

ഒരു ചീനച്ചട്ടിയില്‍ വെളച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് അല്‍പം നീളത്തില്‍ കഷ്ണങ്ങളായി വെണ്ടയ്ക്ക മുറിച്ചിടുക. സവാളയും ഇതിലേക്ക് ചേര്‍ത്ത് നല്ലപോലെ വഴറ്റുക.

മസാലപ്പൊടികളും ഉപ്പും പച്ചമുളകും ഇതിലേക്ക് ചേര്‍ത്ത് നല്ലപോലെ മൂപ്പിച്ചെടുക്കണം.

തേങ്ങയുടെ രണ്ടാംപാല്‍ ചേര്‍ത്ത് വേവിയ്ക്കണം. ഒരുവിധം വെന്തു പാകമാകുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ വാങ്ങി വയ്ക്കുക.

കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തിടാം.

ചോറിനൊപ്പം കഴിയ്ക്കാവുന്ന സ്വാദിഷ്ടമായ കറിയാണിത്.

[ of 5 - Users]

English Summary

Ladies finger can be made both curry and fry. Here is tha tasty recipe of a curry with ladies finger and coconut milk, Vendakka Mappas,
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+