Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

എളുപ്പത്തിലുണ്ടാക്കാം, പച്ചക്കറി സൂപ്പ്

Soup
സൂപ്പ് ആരോഗ്യത്തിന് നല്ലതാണ്. അസുഖമുള്ളപ്പോള്‍ ഇത് മരുന്നിന്റെ ഗുണം ചെയ്യും. പായ്ക്കറ്റുകളില്‍ ലഭിക്കുന്ന പൊടി ഉപയോഗിക്കാതെ വീട്ടില്‍ തന്നെ എളുപ്പത്തില്‍ സൂപ്പുണ്ടാക്കാം. ഇതാ, പച്ചക്കറി സൂപ്പ് ഉണ്ടാക്കി നോക്കൂ.

തക്കാളി-4
ക്യാരറ്റ്-1 കപ്പ് (ഗ്രേറ്റ് ചെയ്തത്)
ബീന്‍സ്-1 കപ്പ് (തീരെ ചെറുതായി അരിഞ്ഞത്)
ക്യാബേജ്-1 കപ്പ് (പൊടിയായി അരിഞ്ഞത്)
വെണ്ണ-1 ടേബിള്‍ സ്പൂണ്‍
മൈദ-1 ടേബിള്‍ സ്പൂണ്‍
പാല്‍-1 കപ്പ്
കുരുമുളകു പൊടി
ഉപ്പ്

തക്കാളി നാലാക്കി അരിയുക. പച്ചക്കറികളെല്ലാം പ്രഷര്‍ കുക്കറില്‍ രണ്ടര കപ്പ് വെള്ളം ചേര്‍ത്ത് നല്ലപോലെ വേവിച്ചുടയ്ക്കുക. ഇത് അരിച്ചെടുക്കണം.

ഒരു പാത്രത്തില്‍ വെണ്ണ, മൈദ എന്നിവ ഒരുമിച്ചാക്കി ഇളക്കുക. മാവും വെണ്ണയും ഒന്നിച്ചു ചേര്‍ന്ന് മിശ്രിതമാകുമ്പോള്‍ വാങ്ങി വയ്ക്കണം. ഇതിലേക്ക് പാല്‍ ഒഴിച്ച് കട്ടയില്ലാതെ നല്ലപോലെ ഇളക്കുക.

അരിച്ചെടുത്ത സൂപ്പില്‍ നാലു കപ്പ് വെള്ളം ചേര്‍ത്ത് അടുപ്പില്‍ വച്ച് നല്ലപോലെ ഇളക്കി തിളപ്പിക്കുക. നല്ല പോലെ തിളയ്ക്കുമ്പോള്‍ തയ്യാറാക്കി വച്ചിരിക്കുന്ന പാല്‍, മൈദ മിശ്രിതം ചേര്‍ത്ത് തിളച്ചു തുടങ്ങുമ്പോള്‍ വാങ്ങി വയ്ക്കണം.

ഇതിലേക്ക് ഉപ്പും കുരുമുളകു പൊടിയും ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം. ഉള്ളിത്തണ്ട് ചെറുതാക്കി നുറുക്കിച്ചേര്‍ത്താല്‍ കൂടുതല്‍ സ്വാദ ലഭിക്കും.

[ of 5 - Users]

English Summary

Here is the tasty recipe of vegetable soup, try this and find the difference,
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+