Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തന്തൂരി മഷ്റൂം ടിക്ക കബാബ്
കബാബ് വിവിധ ഭക്ഷണസാധങ്ങള്‍ കൊണ്ടുണ്ടാക്കാം. ഇത് കൂണ് കൊണ്ടുമാകാം.
ഇതാ, തന്തൂരി മഷ്റൂം ടിക്ക കബാബ് ഉണ്ടാക്കി നോക്കൂ.

മഷ്റൂം-കാല് കിലോ
സവാള-1 (നുറുക്കിയത്)
തക്കാളി-2 (പള്‍പ് കളഞ്ഞ് പുറം കഷ്ണങ്ങള്‍ മാത്രം)
ക്യാപ്സിക്കം-2 (നുറുക്കിയത്)
തൈര്-2 കപ്പ്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് -6 (അരച്ചത്)
മുളകുപൊടി-1 ടീസ്പൂണ്‍
തന്തൂരി മസാല-2 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-അര ടേബിള്‍ സ്പൂണ്‍
ഒലീവ് ഓയില്‍-2 ടേബിള്‍ സ്പൂണ്‍
ഉപ്പ്
മല്ലിയില
ടൂത്ത് പിക്സ് (അല്ലെങ്കില്‍ അല്പം കട്ടിയുള്ള ഈര്‍ക്കില്‍)
കൂണ് നല്ലപോലെ കഴുകി വൃത്തിയാക്കുക. ഇത് പകുതിയാക്കി നുറുക്കണം. മസാലപ്പൊടികളും ഉപ്പും തൈരും പേസ്റ്റുകളും ചേര്‍ത്തിളക്കി ഇത് മഷ്റൂം, ക്യാപ്സിക്കം, സവാള എന്നിവയില്‍ പുരട്ടി വയ്ക്കണം. ഇത് അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. നല്ലപോലെ മസാല പിടിയ്ക്കാനാണിത്.
ടൂത്ത് പിക് ഓരോന്നു വീതമെടുത്ത് ആദ്യം സവാള, തക്കാളി, മഷ്റൂം, ക്യാപ്സിക്കം എന്ന ക്രമത്തില്‍ ഇതിലൂടെ കുത്തിയിറക്കുക. ഇങ്ങനെ ഓരോ ടൂത്ത് പിക്കിലും പച്ചക്കറികള്‍ കുത്തി വയ്ക്കണം.
ഒരു നോണ്‍സ്റ്റിക് തവ ചൂടാക്കി അല്പം ഒലീവ് ഓയില്‍ ഇതില്‍ പുരട്ടുക. ടൂത്ത് പിക്കുകളില്‍ കുത്തിയ പച്ചക്കറികള്‍ ഇതില്‍ നിരത്തി ഇരു വശവും തിരിച്ചിട്ട് വേവിച്ചെടുക്കുക. ഇത് മൊരിയുന്നതു വരെ ഇരു ഭാഗവും തിരിച്ചിട്ട് വേവിച്ചെടുക്കണം. ഇടയ്ക്ക് കുറേശെ ഒലീവ് ഓയില്‍ തളിച്ചു കൊടുക്കാം.
വെന്ത കബാബില്‍ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് സവാള, തക്കാളി, മല്ലിയില എന്നിവ ചേര്‍ത്ത് അലങ്കരിക്കാം.
ഒലീവ് ഓയിലിന് പകരം സാധാരണ ഓയില്‍ ഉപയോഗിക്കാം. മൈക്രോവേവിലും ഈ രീതിയില്‍ മഷ്റൂം കബാബ് ഉണ്ടാക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
