Latest Updates
-
അടുക്കളയിൽ സിങ്കും സ്റ്റൗവും അടുത്താണോ? പൊളിച്ചുപണിയാതെ വാസ്തു ദോഷം മാറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
നിലച്ചുപോയ ക്ലോക്ക് വീട്ടിലെ ഐശ്വര്യം കളയുമോ? വാസ്തു പ്രകാരം ക്ലോക്ക് വെക്കേണ്ട കൃത്യമായ സ്ഥലം ഇതാണ് -
വീടിന്റെ പ്രധാന വാതിലിന് നേരെ ഗോവണിയാണോ? വാസ്തുദോഷം മാറ്റാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ! -
ഹരിയാലി തീജ്: വീടിന്റെ ഐശ്വര്യം കൂട്ടാൻ ബാൽക്കണിയിൽ ഈ മാറ്റങ്ങൾ വരുത്തൂ, വാസ്തു പറയുന്നത് ഇതാണ് -
വെയിലത്ത് പോയി വന്നാൽ ചർമ്മം കരിവാളിച്ചോ? തിളക്കം വീണ്ടെടുക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടയിൽ ചർമ്മം കരിഞ്ഞുപോകുമോ? വെയിലിൽ നിന്നും സംരക്ഷണം നൽകാൻ ഈ സൺസ്ക്രീൻ ടിപ്സ് -
ഒസെംപിക് മരുന്നുകൾക്ക് പിന്നിലെ അപകടം; സെലിബ്രിറ്റികളെപ്പോലെ മെലിയാൻ ഈ സ്വാഭാവിക വഴികൾ മതിയോ? -
ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഇന്നത്തെ ശുഭമുഹൂർത്തം നോക്കി കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി! -
ബുധ-ഗുരു ഗ്രഹയുദ്ധം: ഇന്ന് വലിയ സാമ്പത്തിക ഇടപാടുകൾ വേണ്ട, ഈ രാശിക്കാർക്ക് കഷ്ടകാലം! -
സ്വാതന്ത്ര്യദിനം 2026: ദേശീയപതാക ഉയർത്താൻ ശുഭമുഹൂർത്തം നോക്കണോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
മഷ്റൂം ബിരിയാണി
കൂണ് ആരോഗ്യത്തിന് ഏറ്റവും പറ്റിയ ഒരു ഭക്ഷണമാണ്. ഇതുകൊണ്ട് ഒരു ബിരിയാണിയുണ്ടാക്കിയാലോ.
വ്യത്യസ്തമായ ഈ ബിരിയാണി ഒന്നു പരീക്ഷിച്ചു നോക്കൂ.

കൂണ്-അരക്കിലോ
ബിരിയാണി അരി-രണ്ടു കപ്പ്
സവാള-5
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-ഒന്നര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
പെരുജീരകപ്പൊടി-1 ടീ സ്പൂണ്‍
ഗരം മസാല-1 ടീ സ്പൂണ്‍
മല്ലിയില
ഉപ്പ്
നെയ്യ്
ഉണക്കമുന്തിരി
കശുവണ്ടിപ്പരിപ്പ്
അരി കഴുകി പാകത്തിന് വെള്ളം ചേര്‍ത്ത് ബിരിയാണിപ്പരുവത്തില്‍ വേവിച്ചെടുക്കുക.
കൂണ് കഴുകി വൃത്തിയാക്കി നീളത്തില്‍ അരിയണം. വെള്ളം മുഴുവന്‍ ഊറ്റിക്കളയണം. ഇതില്‍ ഉപ്പ്, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകപ്പൊടി, ഗരം മസാലപ്പൊടി എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കണം. വേവ് അധികമാകാന്‍ പാടില്ല.
ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കണം. ഇതിലേക്ക് നെയ്യൊഴിയ്ക്കുക. ഇതിലേക്ക് സവാളയിട്ട് വഴറ്റണം. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ചേര്‍ക്കുക. ഇത് നന്നായി വഴറ്റി വേവിച്ചു വച്ചിരിക്കുന്ന കൂണ് ചേര്‍ത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കണം.
വേവിച്ചു വച്ചിരിക്കുന്ന ചോറില്‍ കൂണ്മസാല ചേര്‍ത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കണം.
കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ നെയ്യില്‍ വറുത്തതും മല്ലിയിലയും ചേര്‍ത്ത് അലങ്കരിക്കാം.
കൂണ് ബിരിയാണി സാലഡ്, അച്ചാര്‍ എന്നിവയ്ക്കൊപ്പം കഴിയ്ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications