For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോമ്പുതുറക്കാന്‍ ഗോതമ്പ് റൊട്ടി

By Lakshmi
|

Wheat Pita Bread
ആവശ്യമുള്ള സാധനങ്ങള്‍
1 ഗോതമ്പു പൊടി 2 കപ്പ്
2 ചൂടുവെള്ളം രണ്ടരക്കപ്പ്
3 തേന്‍ 1 ടീസ്പൂണ്‍
4 ഈസ്റ്റ് ഒന്നര ടീസ്പൂണ്‍
5 വെളിച്ചെണ്ണ 1ടീസ്പൂണ്‍
6 മൈദ- 3കപ്പ്
7 ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം
ആദ്യം ഈസ്റ്റ് ചൂടുവെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ഇതിലേയ്ക്ക് തേന്‍ ചേര്‍ത്ത് ഇളക്കുക. പത്ത് പതിനഞ്ചു മിനിറ്റ് വെയ്ക്കുമ്പോള്‍ ഈ മിശ്രിതത്തില്‍ ചെറിയ കുമിളകള്‍ വരാന്‍ തുടങ്ങും. മറ്റൊരു പാത്രത്തില്‍ ഗോതമ്പ് പൊടിയും മൈദയും എടുത്ത് ഉപ്പുചേര്‍ത്ത് നന്നായി ഇളക്കുക. പൊടി നന്നായി യോജിചിപ്പിച്ചശേഷം നേരത്തേ തയ്യാറാക്കിവച്ച ഈസ്റ്റ്-തേന്‍ മിശ്രിതം ഇതിലേയ്ക്ക് ഒഴിയ്ക്കുക. തുടര്‍ന്ന് ഇത് ഒരു തടികൊണ്ടുള്ള സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കി യോജിപ്പിയ്ക്കണം.

പിന്നീട് കൈകൊണ്ട് നന്നായി കുഴച്ച് മാവ് വലിയുന്ന പരുവത്തിലാക്കുക. പിന്നീട് ഇതില്‍ അല്പം എണ്ണ പുരട്ടി പാത്രത്തിലാക്കി അടച്ചുവയ്ക്കുക. മൂന്ന് മണിക്കൂര്‍ കഴിയുമ്പോള്‍ മാവ് നന്നായി പുളിച്ച് ഉണ്ടാക്കിവച്ചതിന്റെ ഇരട്ടി വലിപ്പത്തിലാകും.

ഇങ്ങനെ ആകുമ്പോള്‍ ചെറിയ ഉരുളകാക്കി ഉരുട്ടി നന്നായി പരത്തിയെടുക്കുക, അരികുകള്‍ക്ക് കാല്‍ ഇഞ്ചോളം കനം ഉണ്ടാകാന്‍ ശ്രദ്ധിക്കണം, വിസ്താരം അഞ്ചു മുതല്‍ ആറിഞ്ചുവരെയാകാം. ഒവന്‍ 500 ഡിഗ്രിയില്‍ ചൂടാക്കിയശേഷം പരത്തിവച്ച ഓരോന്നും നാല് മിനിറ്റ് വേവിയ്ക്കുക. മറിച്ചുവച്ച് രണ്ടുമിനിറ്റം വേവിയ്ക്കുക. പുറത്തെടുത്ത് മരത്തവികൊണ്ട് നന്നായി അമര്‍ത്തി മാര്‍ദ്ദവപ്പെടുത്തി ഉപയോഗിക്കാം.

മേമ്പൊടി
കുറേനാളത്തേയ്ക്കായി ഇവ ഉണ്ടാക്കിവയ്ക്കാവുന്നതാണ്. ദിവസങ്ങള്‍ കഴിയുന്തോറും ബ്രഡിന്റെ മാര്‍ദ്ദവവും കൂടിവരും. ഫ്രിഡ്ജിലോ മറ്റോ സൂക്ഷിയ്കുക, ആവശ്യം വരുമ്പോള്‍ വെറുതേയൊന്ന് ചൂടാക്കിയെടുത്താല്‍ മതി. ഇറച്ചിക്കറി, മീന്‍ കറി എന്നിവയ്‌ക്കൊപ്പവും വെജിറ്റബിള്‍ കുറുമയ്‌ക്കൊപ്പവും ഗോതമ്പ് ബ്രഡ് കഴിയ്ക്കാം.

Story first published: Tuesday, August 17, 2010, 13:05 [IST]
X
Desktop Bottom Promotion