Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ബീറ്റ്റൂട്ട് അച്ചാര്
ബീറ്റ് റൂട്ട് നിറം പോലെ തന്നെ രക്തമുണ്ടാക്കാന് സഹായിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. ബീറ്റ്റൂട്ട് കൊണ്ട് എളുപ്പത്തില് അച്ചാറുമുണ്ടാക്കാം.

ബീറ്റ് റൂട്ട്-2
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ളി-4
പച്ചമുളക്-2
ഉലുവ-അര സ്പൂണ്
കായം-ചെറിയ കഷ്ണം
മുളകുപൊടി-2സ്പൂണ്
കടുക്-അര സ്പൂണ്
ഉപ്പ്
എണ്ണ
വിനാഗിരി
കറിവേപ്പില
ബീറ്റ് റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. കായം, ഉലുവ എന്നിവ വറുത്തുപൊടിക്കുക.
ഒരു ചീനച്ചട്ടിയില് എണ്ണ ചൂടാക്കി ഇതിലേക്ക് കടുകു പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയിടുക. ഇത് വഴന്നുവരുമ്പോള് മസാലപ്പൊടികളും ഉപ്പും ചേര്ക്കണം. ഇതിലേക്ക് ബീറ്റ്റൂട്ടും കറിവേപ്പിലയും ചേര്ത്ത് ചെറുതായൊന്നു വഴറ്റുക. വിനെഗര് ഒഴിച്ച് സൂക്ഷിച്ചു വയ്ക്കാം.
മേമ്പൊടി
കൂട്ടു തയ്യാറാക്കി വാങ്ങി ബീറ്റ്റൂട്ടില് ചേര്ത്തും ഈ അച്ചാര് തയ്യാറാക്കാം. പക്ഷേ ബീറ്റ്റൂട്ടിന്റെ പച്ചച്ചുവയുണ്ടാകുമെന്നു മാത്രം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
