Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
രുചികരം, കശ്മീരി പുലാവ്
പുലാവ് ചോറും പച്ചക്കറികളുമെല്ലാം കൂടിച്ചേര്‍ന്ന ഒരു ഭക്ഷണമാണ്. ഇത് കശ്മീര്‍ സ്റ്റൈലില്‍ ഉണ്ടാക്കിയാലോ, ഇതാ കശ്മീര്‍ പുലാവ് ഉണ്ടാക്കുന്ന രീതി.

ബസ്മതി റൈസ്-അരക്കിലോ
ആപ്പിള്‍-3 കപ്പ് (ചെറുതായി നുറുക്കിയത്)
കശുവണ്ടിപ്പരിപ്പ്-1 കപ്പ്
ബദാം-1 കപ്പ്
വയനയില-2
കറുവാപ്പട്ട-2
ഗ്രാമ്പൂ-3
ഉണക്കമുന്തിരി-അരക്കപ്പ്
കുങ്കുമപ്പൂ-1 തരി
ജാതിക്ക പൊടിച്ചത്-1 സ്പൂണ്‍
ജീരകം-1 സ്പൂണ്‍
പാല്-ഒന്നര ലിറ്റര്‍
പഞ്ചസാര-2 സ്പൂണ്‍
നെയ്യ്-5 സ്പൂണ്‍
മല്ലിയില
അരി നല്ലപോലെ കഴുകി കുറച്ചു നേരം വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.
ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വയ്ക്കുക. ഇതിലേക്ക് നെയ്യൊഴിക്കണം. വയനയില, ഗ്രാമ്പൂ, കറുവപ്പട്ട, ജീരകം, എലയ്ക്ക എന്നിവ ഇതിലേക്കു ചേര്‍ക്കുക. ഇതിനു ശേഷം കശുവണ്ടിപ്പരിപ്പ്, ബദാം, ഉണക്കമുന്തിരി, ജാതിക്കാ്പൊടി, ഉപ്പ് എന്നിവയും ഇതിലേക്കു ചേര്‍ക്കുക. ഇത് നല്ലപോലെ മൂപ്പിക്കുക.
അരി വെള്ളം വാര്‍ത്തെടുത്ത് പാത്രത്തിലേക്കു ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കുക.ഇതിലേക്ക് പാല്, പഞ്ചസാര, കുങ്കുമപ്പൂ, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കണം. ഇവ നല്ലപോലെ ഇളക്കി പാകത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കണം.
അരി പാകത്തിന് വെന്ത് വെള്ളം വറ്റുമ്പോള്‍ വാങ്ങി വയ്ക്കാം. മല്ലിയില ചേര്‍ത്ത് അലങ്കരിക്കാം.
പുലാവ് വല്ലാതെ വെന്തു കുഴയരുത്. ചോറ് വേര്‍പെട്ടിരിക്കണം. മുറിച്ചു വച്ചിരിക്കുന്ന ആപ്പിള്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് വിളമ്പാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
